കാഞ്ഞിരപ്പുഴ ∙ ജലസേചന വകുപ്പു നടപ്പാക്കുന്ന ഇറിഗേഷൻ ടൂറിസം പദ്ധതിയിലൂടെ കാഞ്ഞിരപ്പുഴ ഉദ്യാനം ചന്തം വച്ചു തുടങ്ങി. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എഫ്എസ്ഐടി സ്വകാര്യ കമ്പനി ഏറ്റെടുത്ത ശേഷം ആദ്യപടി എന്ന നിലയിൽ നിലവിലെ ഉദ്യാനത്തിലെ മ്യൂസിക് ഫൗണ്ടൻ പൂർണമായും മാറ്റി സ്ഥാപിച്ചു.
കൂടാതെ ക്രിസ്മസ് – ന്യൂ ഇയർ പ്രോഗ്രാമിനോടനുബന്ധിച്ചു കുട്ടികൾക്ക് ഉല്ലസിക്കാനുള്ള വിവിധ കളിയുപകരണങ്ങളും എത്തിച്ചു. പുതുതായി കൊണ്ടുവന്ന കളിയുപകരണങ്ങളിൽ വലിയ തിരക്കും അനുഭവപ്പെടുന്നുണ്ട്.
ഉദ്യാനത്തിൽ മുൻപ് മ്യൂസിക് ഫൗണ്ടൻ ഉണ്ടായിരുന്നെങ്കിലും പ്രവർത്തനരഹിതമായിരുന്നു. ഇപ്പോൾ ഇതു കൂടുതൽ മനോഹരമാക്കി.
ടൂറിസം വികസനത്തിന്റെ ഭാഗമായി ഉദ്യാനത്തിൽ നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും.
പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതിയിൽ 161 കോടി രൂപയാണു ടൂറിസത്തിനായി ചെലവഴിക്കുന്നത്. ഇപ്പോൾ ഉദ്യാനത്തിന്റെ പൂർണ നിയന്ത്രണം കമ്പനിക്കു തന്നെയാണെങ്കിലും നിർവഹണച്ചുമതല ജലസേചന വകുപ്പിന്റെ നോഡൽ ഏജൻസിയായ കിഡ്ക്കിനാണ്.
30 വർഷത്തേക്കാണു ടൂറിസം പ്രവർത്തനം വികസിപ്പിക്കാനുള്ള സ്ഥലം കൈമാറിയിട്ടുള്ളത്. ഡാമും ഡാമിന്റെ നിയന്ത്രിതമേഖലയും ഒഴിവാക്കി ഡാമിനു മുന്നിലുള്ള നിലവിലെ ഉദ്യാനവും ഉദ്യാനത്തോടു ചേർന്നു കിടക്കുന്ന മറ്റു സ്ഥലങ്ങളും ഓഫിസ് കോംപൗണ്ട് ഒഴികെയുള്ള മുഴുവൻ സ്ഥലങ്ങളും ടൂറിസം വികസനത്തിനു പ്രയോജനപ്പെടുത്തും.
ടൗൺഷിപ്, വാട്ടർ തീം പാർക്ക്, ഓഷ്യനോറിയം, ബട്ടർഫ്ലൈ പാർക്ക്, മ്യൂസിക്കൽ ഫൗണ്ടൻ, അത്യാധുനിക സംവിധാനത്തിൽ കന്റീൻ, റസ്റ്ററന്റ്, ഐസ്ക്രീം പാർലർ തുടങ്ങി വിവിധ സൗകര്യങ്ങളും ഒരുക്കും.
വരുമാനത്തിൽ നിന്നു ജിഎസ്ടി അടക്കം 21 ശതമാനം തുക സർക്കാരിനു ലഭിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

