പാലക്കാട് ∙ രാജ്യാന്തര, ദേശീയ വിഷയങ്ങളൊക്കെ കത്തിക്കാളി പ്രസംഗിക്കുമെങ്കിലും പ്രാദേശിക വിഷയങ്ങളാണു തദ്ദേശ തിരഞ്ഞെടുപ്പിന്റെ കാതൽ. നിയമസഭാ തിരഞ്ഞെടുപ്പു പടിവാതിൽക്കൽ നിൽക്കെ സംസ്ഥാന രാഷ്ട്രീയവും തിരഞ്ഞെടുപ്പ് ഗോദയിൽ നീറുന്ന വിഷയമാണ് ഇത്തവണ. ക്ഷേമപെൻഷൻ വർധന ഉൾപ്പെടെ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ അവകാശപ്പെടുകയാണു പ്രചാരണവഴിയിൽ ഇടതുപക്ഷം ചെയ്തത്.
ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണവും കേസും എൽഡിഎഫിനും എൻഡിഎയ്ക്കും വീണു കിട്ടിയ ആയുധമായി.ശബരിമല സ്വർണക്കൊള്ളയും ഇടതുസർക്കാരിനെതിരായ ജനവികാരവും വോട്ടാക്കാനാണ് യുഡിഎഫ് ശ്രമിച്ചത്. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും വീഴ്ചകളെല്ലാം അക്കമിട്ടു നിരത്തിയാണ് എൻഡിഎയുടെ പ്രചാരണം.നെല്ലു സംഭരണത്തിൽ സംസ്ഥാന സർക്കാരിന്റെ പാളിച്ചയും വന്യമൃഗശല്യവും തെരുവുനായ് ശല്യവും സജീവ ചർച്ചയായി.
അട്ടപ്പാടി ആദിവാസി മേഖലയിൽ ഭൂമി തട്ടിപ്പ് മുഖ്യ ചർച്ചയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

