പാലക്കാട് ∙ ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട് ഇന്ന്. ഇന്നു വൈകിട്ട് ആറോടെ പരസ്യപ്രചാരണം അവസാനിക്കും.
നാളെ നിശ്ശബ്ദ പ്രചാരണം. 11നാണു വോട്ടെടുപ്പ്. ജില്ലയിൽ പഞ്ചായത്ത്, നഗരസഭ അടിസ്ഥാനത്തിലാണു രാഷ്ട്രീയ പാർട്ടികൾ കലാശക്കൊട്ട് നടത്തുന്നത്.
കലാശക്കൊട്ടിൽ ഒരു പഞ്ചായത്തിലെ എല്ലാ സ്ഥാനാർഥികളും ഒരിടത്തു സംഗമിക്കുന്ന രീതിയിലാണു മുന്നണി സ്ഥാനാർഥികൾ കലാശക്കൊട്ട് ഒരുക്കിയിട്ടുള്ളത്. പലരും റാലി, പദയാത്ര, ബൈക്ക് റാലി എന്നിവയും ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന, ജില്ലാ നേതാക്കളും പങ്കെടുക്കുന്നുണ്ട്.സ്ഥാനാർഥികളുടെ സ്വീകരണ പര്യടനം പലയിടത്തും ഇന്നലെ പൂർത്തിയായി.
പ്രചാരണ ഗാനങ്ങളും ഉച്ചഭാഷിണിയിലൂടെയുള്ള അറിയിപ്പും കവലയോഗങ്ങളുമായി അവസാനഘട്ട പ്രചാരണം ഇന്നലെ വൈകിയും സജീവമായിരുന്നു.
ആറു റൗണ്ട് വരെയാണു സ്ഥാനാർഥികൾ ഗൃഹസന്ദർശന പരിപാടികൾ നടത്തിയത്. ജില്ലയിൽ 88 പഞ്ചായത്ത്, 13 ബ്ലോക്ക് പഞ്ചായത്ത്, 7 നഗരസഭകൾ, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ 109 തദ്ദേശ സ്ഥാപനങ്ങളിലേക്കാണു തിരഞ്ഞെടുപ്പ്.വൈകിട്ട് ആറോടെ കലാശക്കൊട്ട് അവസാനിപ്പിക്കണമെന്നു കലക്ടർ എം.എസ്.മാധവിക്കുട്ടി നിർദേശം നൽകി. റോഡ് തടസ്സപ്പെടുത്തിയുള്ള കലാശക്കൊട്ട് പാടില്ല.
അനൗൺസ്മെന്റും പ്രചാരണ ഗാനങ്ങളും വലിയ ശബ്ദത്തിൽ കേൾപ്പിക്കുന്നതിനും വിലക്കുണ്ട്. കലാശക്കൊട്ടിൽ പെരുമാറ്റച്ചട്ടവും ഹരിതചട്ടവും പാലിക്കുന്നുണ്ടെന്നു സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും ഉറപ്പുവരുത്തണമെന്നും കലക്ടർ നിർദേശിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

