നെന്മാറ ∙ തെലങ്കാന സോന എന്ന നെല്ല് പരീക്ഷിച്ച കർഷകന്റെ കൃഷി വിജയം. കുറഞ്ഞ ഗ്ലൈസെമിക് ഇൻഡെക്സ് ഉള്ളതുകൊണ്ട് പ്രമേഹ രോഗികൾക്ക് അനുയോജ്യമായ തെലങ്കാന സോന ആർഎൻആർ-15048 ആണ് നെന്മാറ കൃഷിഭവൻ പരിധിയിൽ വിളവെടുക്കാൻ പാകത്തിലായത്.
ജീരകശാല പോലെ സുഗന്ധമുള്ളതും വെളുത്ത നിറവുമുള്ള അരിയാണിത്.
വിത്തനശേരി കണ്ണോട് പാടശേഖരത്തിലെ കെ. ഭാസ്കരനാണ് പരീക്ഷണ അടിസ്ഥാനത്തിൽ ഒന്നാം വിളയായി 50 സെന്റ് സ്ഥലത്ത് നെൽക്കൃഷിയിറക്കിയത്.
ഒരേക്കറിന് 15 കിലോ വിത്ത് മതിയാകും. തെലങ്കാന ജയശങ്കർ സർവകലാശാല വികസിപ്പിച്ചെടുത്ത നെല്ല് ആന്ധ്ര, കർണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്.
ഞാർ നട്ടുണ്ടാക്കിയ കൃഷി മറ്റു വിളകളേക്കാൾ വളം കുറവ് മതി.
130 ദിവസം വേണമെങ്കിലും അതിനു മുൻപേ വിളവെടുക്കാറായി. മേഖലയിൽ ഓലകരിച്ചിൽ, മുഞ്ഞ എന്നിവ ബാധിച്ചപ്പോൾ പ്രതികൂല കാലാവസ്ഥയിലും രോഗകീട
ബാധയൊന്നുമില്ലാതെ കൃഷി ചെയ്യാൻ കഴിഞ്ഞു.
മികച്ച വിളവും ഉയർന്ന വിപണി മൂല്യവുമുള്ള ഈ നെല്ല് വിളവെടുപ്പിനു ശേഷം ആവശ്യക്കാർക്ക് അരിയാക്കി നൽകുമെന്ന് ഭാസ്കരൻ പറഞ്ഞു. നെന്മാറ കൃഷി ഓഫിസർ വി.അരുണിമ, അസിസ്റ്റന്റ് കൃഷി ഓഫിസർ സി.സന്തോഷ്, ഫീൽഡ് അസിസ്റ്റന്റ് ജെ.അജ്മൽ, പാടശേഖര സെക്രട്ടറിമാരായ കെ.എൻ.പൊന്നു, എൻ.ജി.ഭൂപതി തുടങ്ങിയവർ കൃഷിയിടം സന്ദർശിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]