ഓംബുഡ്സ്മാൻ സിറ്റിങ് 14ന്:
കൊപ്പം ∙ പഞ്ചായത്ത് തൊഴിലുറപ്പു പദ്ധതി ഓംബുഡ്സ്മാന് സിറ്റിങ് 14ന് ഉച്ചയ്ക്കു 2.45നു പഞ്ചായത്ത് ഹാളിൽ നടത്തും. പദ്ധതി സംബന്ധിച്ച നിർദേശങ്ങളും പരാതികളും നേരിട്ടു സമർപ്പിക്കാനും ചർച്ച ചെയ്യാനും അവസരം ഉണ്ടായിരിക്കും.
കൂടിക്കാഴ്ച ഇന്ന്
കോങ്ങാട്∙ പുലാപ്പറ്റ എംഎൻകെഎം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് അധ്യാപകനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
ഇന്നു രാവിലെ 10നു സ്കൂളിൽ കൂടിക്കാഴ്ച.
റോബിൻസൺ റോഡിൽ ഇന്നു രാത്രി ഗതാഗത നിയന്ത്രണം
പാലക്കാട് ∙ റോബിൻസൺ റോഡിൽ ടാറിങ് നടത്തുന്നതിനാൽ ഇന്നു രാത്രി 8 മുതൽ നാളെ രാവിലെ 6 വരെ ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിക്കുമെന്നു നഗരസഭാധികൃതർ അറിയിച്ചു. വാഹനങ്ങൾ ബിഇഎം സ്കൂൾ– ഇംഗ്ലിഷ് ചർച്ച് റോഡ് വഴി പോകണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]