പാലക്കാട് ∙ ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലെ പീഠം കട്ട്, അത് ഇടതു സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള ‘വിവാദപോറ്റി’യുടെ കുത്സിത ശ്രമം ഇല്ലാതാക്കിയത് അയ്യപ്പന്റെ തന്നെ ഇടപെടലെന്നു സിപിഎം നേതാവും മുൻ മന്ത്രിയുമായ എ.കെ.ബാലൻ പറഞ്ഞു. ആഗോള അയ്യപ്പ സംഗമം പൊളിക്കാനാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി സംഗമത്തിനു മുൻപ്, പീഠം കാണാനില്ലെന്ന പച്ചക്കള്ളം പറഞ്ഞത്.
പിന്നീട് പീഠം അദ്ദേഹത്തിന്റെ സഹോദരിയുടെ വീട്ടിൽ നിന്നു കണ്ടെടുത്തു. അദ്ദേഹത്തെ പരികർമിയാക്കിയത് ഉമ്മൻ ചാണ്ടിയുടെ കാലത്താണ്.
നിരീശ്വരവാദികളെ വിശ്വസിക്കാം.
പക്ഷേ, കൃത്രിമ വിശ്വാസികളെ വിശ്വസിക്കരുത്. വിശ്വാസികളിൽ സിപിഎമ്മിനു വിശ്വാസമുണ്ട്.
അവരുടെ വിശ്വാസ സ്ഥാപനങ്ങൾ കാത്തുസൂക്ഷിക്കുന്ന പ്രവൃത്തിയാണ് എക്കാലത്തും സിപിഎം ചെയ്യുന്നത്. ശബരിമല വിഷയത്തിൽ സർക്കാരിന് ഒരു വീഴ്ചയുമില്ല.
വീഴ്ച ഉണ്ടെങ്കിൽ അതു സമ്മതിക്കാനും മടിയില്ല. ഇതുമായി ബന്ധപ്പെട്ടു പാർട്ടിയിലോ സർക്കാരിലോ ആരെങ്കിലും സാക്ഷികളോ മൂകസാക്ഷികളോ ആണെങ്കിൽ അവരെ കഴുത്തിനുപിടിച്ചു പുറത്താക്കും. ഹൈക്കോടതി തന്നെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമല വിഷയം സിബിഐ അന്വേഷിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഹൈക്കോടതിയോടുള്ള വിശ്വാസക്കുറവാണെന്നും എ.കെ.ബാലൻ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]