
കല്ലേക്കാട് ∙ വെറുപ്പെന്ന വിശപ്പിന് ആധുനികകാലത്ത് അപരനെ പരുക്കേൽപിക്കാനാകുമെന്ന് എഴുത്തുകാരൻ ടി.ഡി.രാമകൃഷ്ണൻ പറഞ്ഞു. എസ്എസ്എഫിന്റെ സാഹിത്യോത്സവ് പുരസ്കാരം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത കേന്ദ്ര മുശാവറ അംഗം കെ.പി.മുഹമ്മദ് മുസല്യാർ കൊമ്പം പുരസ്കാരം സമ്മാനിച്ചു.എസ്എസ്എഫ് കേരള സാഹിത്യോത്സവിന് കല്ലേക്കാട് ഹസനിയ്യ നഗരിയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി പതാക ഉയർത്തി. പി.എൻ.ഗോപീകൃഷ്ണൻ, കെ.സി.നാരായണൻ, സി.എൻ.ജാഫർ സ്വാദിഖ്, സയ്യിദ് മുനീറുൽ അഹ്ദൽ, ഡോ.ടി.അബൂബക്കർ എന്നിവർ പ്രസംഗിച്ചു.ഇന്നു രാവിലെ 6 മുതൽ കലാസാഹിത്യ മത്സരങ്ങൾ ആരംഭിക്കും.
വൈകിട്ടു മൂന്നിന് ഓൺസൈറ്റ് കോൺഫറൻസ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.
തുടർന്നു വിവിധ സെഷനുകൾ നടക്കും. നാളെ രാവിലെ 10ന് സാഹിത്യോത്സവ് ഒൗദ്യോഗിക ഉദ്ഘാടനം കന്നട
സാഹിത്യകാരൻ വിവേക് ഷാൻബാഗ് നിർവഹിക്കും. വൈകിട്ട് 4ന് നടക്കുന്ന സമാപന സംഗമത്തിൽ കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ പ്രഭാഷണം നടത്തും. 18 സംഘടനാ ജില്ലകളിൽ നിന്നായി രണ്ടായിരത്തിയഞ്ഞൂറോളം വിദ്യാർഥികൾ നൂറ്റിയൻപതോളം ഇനങ്ങളിൽ മത്സരിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]