
വടക്കഞ്ചേരി ∙ പൊത്തപ്പാറ ക്വാറിയിലേക്ക് വഴിവെട്ടാനുള്ള ശ്രമം തടഞ്ഞ നാട്ടുകാർക്കെതിരെ പൊലീസിൽ പരാതി. പൊലീസ് വിളിച്ചതിനെ തുടർന്ന് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ വടക്കഞ്ചേരി സ്റ്റേഷനിൽ എത്തിയ നാട്ടുകാർ പരാതി പിൻവലിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
പഞ്ചായത്ത് അംഗങ്ങളായ എ.ടി.വർഗീസ് കുട്ടി, അമ്പിളി മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിൽ എഴുപതോളം നാട്ടുകാരും സംയുക്ത സമര സമിതി ഭാരവാഹികളും സ്റ്റേഷനിൽ എത്തി പ്രതിഷേധം അറിയിച്ചു.
പൊത്തപ്പാറ മേഖലയിലെ ഒട്ടേറെ വീടുകൾക്കും ആരാധനാലയത്തിനും കരിങ്കൽ ക്വാറി ദുരിതമാകുമെന്നും നിലവിൽ ഇവിടെ പ്രവർത്തിക്കുന്ന ക്രഷർ യൂണിറ്റും, ദേശീയപാത നിർമാണത്തിനായി പ്രവർത്തിക്കുന്ന റെഡി മിക്സിങ് പ്ലാന്റും നിർത്തലാക്കണമെന്നുമാണു നാട്ടുകാരുടെ ആവശ്യം. ഇതിനിടയിലാണ് പുതിയ ക്വാറിക്ക് ശ്രമം നടത്തുന്നത്.
ഇത് അംഗീകരിക്കില്ലെന്നും പാറ പൊട്ടിക്കുന്നത് മൂലം വീടുകൾക്കും കേടുപാടു പറ്റിയെന്നും പൊടിശല്യ രൂക്ഷമാണെന്നും നാട്ടുകാർ പറഞ്ഞു.
എന്നാൽ സ്വന്തം സ്ഥലത്തേക്കാണ് റോഡ് നിർമിക്കുന്നതെന്ന് സ്വകാര്യ വ്യക്തി അറിയിച്ചു. വില്ലേജ് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയതിനാൽ രേഖകൾ സഹിതം എത്തിയാൽ റോഡ് നിർമാണം ആരംഭിക്കാമെന്നും നിലവിൽ ആർക്കെതിരെയും കേസ് എടുക്കില്ലെന്നും പൊലീസ് അറിയിച്ചു.
ഇതോടെ നാട്ടുകാർ പിരിഞ്ഞു പോയി. വടക്കഞ്ചേരി പഞ്ചായത്തിൽ എത്തി വീട്ടമ്മമാർ, ക്വാറി ആരംഭിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതി നൽകി.
ചുവട്ടുപാടം മേഖലയിൽ ദേശീയപാതയ്ക്ക് എന്ന പേരിൽ വ്യാപകമായി കുന്നിടിച്ച് മണ്ണും കല്ലും കടത്തുന്നുണ്ട്. രാത്രിയുടെ മറവിലാണ് അനധികൃതമായി മണ്ണ് കടത്തുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]