
ചിറ്റൂർ ∙ ഒൻപതര വർഷത്തെ എൽഡിഎഫ് ഭരണത്തിൽ കേരളം കാളവണ്ടി യുഗത്തിലേക്കെത്തിയെന്നു ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ. പാലക്കാട്- പൊള്ളാച്ചി പാതയിൽ തകർന്നുകിടക്കുന്ന ഇരട്ടക്കുളം മുതൽ ഗോപാലപുരം വരെയുള്ള ഭാഗം ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, നല്ലേപ്പിള്ളി മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന കാളവണ്ടി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് വകുപ്പിലെ അഴിമതിയാണ് പാതകൾ ടാർ ചെയ്ത് ഒരു വർഷത്തിനുള്ളിൽ നശിക്കുന്നതിനു കാരണം.
റോഡ് തകർച്ചയുടെ പേരിൽ രാജ്യത്ത് തന്നെ ആദ്യമായി ടോൾ പിരിക്കുന്നത് നിർത്തിവച്ചത് തൃശൂരിലെ പാലിയേക്കരയിലാണ്.
ചിറ്റൂർ മണ്ഡലത്തിലെ ഇരട്ടക്കുളം മുതൽ ഗോപാലപുരം വരെയുള്ള പാതയുടെ തകർച്ച മൂലം 15 പേർക്കു ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. ഇത്രയും അപകടങ്ങൾ നടന്നിട്ടും സ്ഥലം എംഎൽഎയും മന്ത്രിയുമായ കെ.കൃഷ്ണൻകുട്ടി റോഡ് നന്നാക്കാനുള്ള നടപടി സ്വീകരിച്ചില്ലെന്നും തങ്കപ്പൻ ആരോപിച്ചു.
കൊഴിഞ്ഞാമ്പാറ മണ്ഡലം പ്രസിഡന്റ് എം.രാമകൃഷ്ണൻ അധ്യക്ഷനായി. ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, കെ.എസ്.തണികാചലം, കെ.ഗോപാലസ്വാമി, ഇ.സച്ചിദാനന്ദൻ, ഷെഫീഖ് അത്തിക്കോട്, കെ.രാജമാണിക്യം, പി.പൊൻരാജ്, കെ.ദാമോദരൻ, എ.ടി.ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]