
ഷൊർണൂർ ∙ ഭാരതപ്പുഴയുടെ തീരങ്ങൾ ഇനി സൗന്ദര്യവാടികൾ. 20 കോടി വിനിയോഗിച്ച് പൂർത്തിയാക്കുന്ന ഭാരതപ്പുഴ പുനരുജ്ജീവനത്തിനും സൗന്ദര്യവൽക്കരണത്തിനും തിങ്കളാഴ്ച തുടക്കമാകും.
ഒട്ടേറെപ്പേർ എത്തുന്ന ഷൊർണൂർ ഭാരതപ്പുഴയോരത്ത് കൂടുതൽ വിനോദസഞ്ചാര സാധ്യത ലക്ഷ്യമിട്ടാണ് നഗരസഭ മുൻ മാസങ്ങളിൽ പദ്ധതി തയാറാക്കി സർക്കാരിന് സമർപ്പിച്ചത്. 20 കോടി രൂപയിൽ ആദ്യഘട്ടമായി 5 കോടി രൂപയുടെ പ്രവൃത്തികളാണ് ഇപ്പോൾ ആരംഭിക്കുന്നത്.
ചെറുകിട ജലസേചനവകുപ്പിനാണ് നിർമാണ ചുമതല.
സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഭാരതപ്പുഴയുടെ ഒരു വശത്തുള്ള സംരക്ഷണ ഭിത്തി ഉയരത്തിൽ കെട്ടും.
ഒരു വശത്ത് പൂട്ടുകട്ടകൾ വിരിച്ച നടപ്പാതകൾ നിർമിക്കും. വൈകിട്ട് എത്തുന്ന ആളുകൾക്ക് സമയം ചെലവഴിക്കാൻ ഭാരതപ്പുഴയോരത്ത് എഎംസി തിയറ്ററും നിർമിക്കും.
അതോടൊപ്പം ശാന്തിതീരത്തിന് മുന്നിലുള്ള ശ്മശാനം കടവ് നിലവിലുള്ളത് പൊളിച്ച് പുതിയത് നിർമിക്കാനുമാണ് തീരുമാനം. ഇവിടങ്ങളിൽ കൂടുതൽ വൈദ്യുതി ലൈറ്റുകളും സ്ഥാപിക്കും.
സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ കുതിര സവാരി ഉൾപ്പെടെ ഭാരതപ്പുഴയോരത്ത് നിലവിൽ നടത്തുന്നുണ്ട്. വേനൽക്കാലത്ത് സൗന്ദര്യവൽക്കരണത്തിന്റെ ഒന്നാംഘട്ടം ആരംഭിക്കാനാണ് തീരുമാനിച്ചതെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങളാൽ വൈകിയെന്ന് നഗരസഭ അധ്യക്ഷൻ എം.കെ.
ജയപ്രകാശ് പറഞ്ഞു.
കൊച്ചിപ്പാലത്തിനു സമീപത്തും ഭാരതപ്പുഴയിലും തൃശൂർ, പാലക്കാട് ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിൽ നിന്ന് ഒഴിവു ദിവസങ്ങളിൽ നിരവധി ആളുകളാണ് ഭാരതപ്പുഴയിൽ എത്തുന്നത്. ഭാരതപ്പുഴ സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.
വി.കെ. ശ്രീകണ്ഠൻ എംപി, പി.
മമ്മിക്കുട്ടി എംഎൽഎ, നഗരസഭാധ്യക്ഷൻ എം.കെ. ജയപ്രകാശ് തുടങ്ങിയവർ പങ്കെടുക്കും.
ടൂറിസം വളർച്ചാ പ്രതീക്ഷയിൽ അധികൃതർ
ഭാരതപ്പുഴയുടെ മറുവശത്തുള്ള വള്ളത്തോൾ നഗർ പഞ്ചായത്തിന് കീഴിൽ നിള ബോട്ട് ക്ലബ് ആളുകൾക്ക് പെഡൽ ബോട്ട് സർവീസും പാർക്കും വരെ ഒരുക്കിയിട്ടുണ്ട്.
ഷൊർണൂർ ഭാഗത്ത് ആളുകൾക്ക് കൂടുതൽ ആകർഷണീയമായ സംവിധാനങ്ങൾ ഒരുക്കുന്നതോടെ കൂടുതൽ ആളുകൾ ഭാരതപ്പുഴയോരത്ത് എത്തും. നിലവിൽ പുഴയോരത്ത് ഓപ്പൺ ജിംനേഷ്യവും കുട്ടികളുടെ പാർക്കും ഉണ്ടെങ്കിലും പാർക്ക് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഭാരതപ്പുഴ സൗന്ദര്യവൽക്കരണം വഴി ടൂറിസം സാധ്യത കൂടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]