
2025ലെ കലാസാഗർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഷൊർണ്ണൂർ ∙ കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ സ്മരണാർഥം എല്ലാ വര്‍ഷവും വിവിധ കലാമേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച കലാകാരന്മാർക്ക് നൽകി വരുന്ന 2025ലെ കലാസാഗർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കഥകളി കലാകാരന്മാർക്ക് പുറമേ ഈ വര്‍ഷം ഒരു കലാനിരൂപകനെക്കൂടി പുരസ്കാരം നല്കിയാദരിക്കാൻ തീരുമാനിച്ചു. പ്രശസ്ത കലാനിരൂപകനും വാഗ്മിയുമായ കേരള കലാമണ്ഡലത്തിന്റെ മുന്‍ ഡെപ്യൂട്ടി റജിസ്ട്രാര്‍ വി.കലാധരനാണ് പുരസ്കാരം.
മറ്റു പുരസ്കാര ജേതാക്കൾ: ഓയൂര്‍ രാമചന്ദ്രന് (കഥകളി വേഷം), കലാമണ്ഡലം സുരേന്ദ്രന് (കഥകളി സംഗീതം), കീരിക്കാട് പുരുഷോത്തമൻ പണിക്കർ (കഥകളി ചെണ്ട), കലാനിലയം രാമനുണ്ണി മൂസ്സത് (കഥകളി മദ്ദളം), എസ്.വി.കോട്ടയ്ക്കല്‍ സതീശ് (കഥകളി ചുട്ടി). കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ നൂറ്റിയൊന്നാം ജന്മദിനാഘോഷം ‘ഒരു പിറന്നാളിന്റെ ഓർമയ്ക്ക്’ മേയ് 28നു ആഘോഷിക്കുമെന്നും സംഘാടകർ അറിയിച്ചു.