
നടക്കാവ് റെയിൽവേ മേൽപാലം: നിർമാണ നടപടികൾ വേഗത്തിലാക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
അകത്തേത്തറ ∙ നടക്കാവ് റെയിൽവേ മേൽപാലത്തിന്റെ ബാക്കിയുള്ള നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കാൻ നടപടി തുടങ്ങി. റെയിൽവേയുടെ ഭാഗത്തുള്ള മേൽപാല നിർമാണത്തിനായി ഗർഡറുകൾ എത്തിച്ചു തുടങ്ങി. ജൂൺ മാസത്തോടെ റെയിൽവേയുടെ പ്രവൃത്തികൾ പൂർത്തീകരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളതെന്ന് എ.പ്രഭാകരൻ എംഎൽഎ പറഞ്ഞു. നിർമാണം വേഗത്തിലാക്കണമെന്ന എംഎൽഎയുടെ ആവശ്യത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസും ഇടപെട്ടിരുന്നു.
പിഡബ്ല്യുഡി സെക്രട്ടറി മുഖേന റെയിൽവേയുമായും ചർച്ച നടത്തിയിരുന്നു. തുടർന്നാണു നിർമാണം ത്വരിതപ്പെടുത്തിയത്. റെയിൽവേയുടെ നിർമാണം പൂർത്തിയാക്കുന്നതിനനുസരിച്ച് ബാക്കി പ്രവൃത്തികൾ വേഗത്തിലാക്കാൻ റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനും നിർദേശം നൽകിയിട്ടുണ്ട്. ഓരോ ഘട്ടത്തിലും നിർമാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുമെന്നും എംഎൽഎ അറിയിച്ചു. മേൽപാലം പ്രവൃത്തി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടതായി ആക്ഷൻ കൗൺസിൽ കൺവീനർ കെ.ശിവരാജേഷും പറഞ്ഞു.