കൊല്ലങ്കോട് ∙ ഗുരുവായൂരപ്പൻ, ശിവൻ… കൊല്ലങ്കോട് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നെന്മേനിക്കാർക്ക് ഇതു ദൈവങ്ങളുടെ പേരു മാത്രമല്ല. നെന്മേനി വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയാണ് കെ.ഗുരുവായൂരപ്പൻ, ആർ.ശിവൻ എൽഡിഎഫ് സ്ഥാനാർഥിയും. കൊല്ലങ്കോട്ടെത്തിയ വിനോദ സഞ്ചാരികളിലൊരാൾ ഇവരുടെ തിരഞ്ഞെടുപ്പു ബോർഡുകൾ സമൂഹമാധ്യമത്തിൽ പങ്കു വച്ചതോടെയാണ് ഇക്കാര്യം ചർച്ചയായത്.
വാർഡ് തിരഞ്ഞെടുപ്പിലെ കൗതുകം ഇൻസ്റ്റഗ്രാം പേജിലൂടെ ഇന്നലെ വൈകിട്ടു വരെ 30 ലക്ഷത്തോളം പേരാണു കണ്ടത്.
ഇവിടത്തെ എൻഡിഎ സ്ഥാനാർഥി കെ.കാളിദാസന്റെ പേരും ദൈവനാമത്തോടു ചേർന്നു നിൽക്കുന്നതാണ്. കാളിയുടെ (ദുർഗാദേവി) ദാസൻ എന്ന് അർഥം വരുന്നതാണ് കാളിദാസൻ. കൂടാതെ ഈ വാർഡ് ഉൾപ്പെടുന്ന പയ്യലൂർ ബ്ലോക്ക് ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി എ.മുരുകൻ ആണ്. തമിഴ്നാടിനോടു ചേർന്നു കിടക്കുന്ന പ്രദേശമായതിനാൽ ഇവിടത്തെ ആളുകളുടെ പേരുകൾ ദൈവനാമത്തിൽ വരറുണ്ട്.
കെ.ഗുരുവായൂരപ്പനും ആർ.ശിവനും നിലവിൽ പഞ്ചായത്ത് അംഗങ്ങളാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

