പാലക്കാട് ∙ പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു തിരുവനന്തപുരത്തേക്ക് നാലു പുതിയ സർവീസുകൾ കൂടി അനുവദിച്ചു. പാലക്കാട്ടു നിന്നു തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്തു നിന്നു പാലക്കാട്ടേക്കുമായി നാലു സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസുകളാണ് അനുവദിച്ചിരിക്കുന്നത്.
പാലക്കാട് നിന്നു കോട്ടയം വഴി തിരുവനന്തപുരത്തേക്കും തിരിച്ചും പാലക്കാട് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കും പോകുന്ന ബസ് സർവീസുകൾക്കാണ് അനുമതിയായിട്ടുള്ളത്. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
പാലക്കാട്ടു നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ബസ് പുലർച്ചെ മൂന്നിനു പുറപ്പെടും.
11.40നു തിരുവനന്തപുരത്തെത്തും. തിരിച്ച് വൈകിട്ട് 5.35നു തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് പുലർച്ചെ രണ്ടരയോടെ പാലക്കാട്ടെത്തും.
കോട്ടയം വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ബസ് പാലക്കാട്ടു നിന്ന് ഉച്ചയ്ക്ക് രണ്ടോടെ പുറപ്പെടും. രാത്രി 10.40നു തിരുവനന്തപുരത്ത് എത്തും.
പുലർച്ചെ നാലരയോടെ തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ബസ് ഉച്ചയ്ക്ക് ഒരു മണിയോടെ പാലക്കാട്ടെത്തും.
ഡ്രൈവിങ് സുഗമമാക്കാൻ ഫ്രണ്ട് സീറ്റ് ക്യാമറ, ബാക്ക് ക്യാമറ–ഡിസ്പ്ലേ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാർക്കായി വൈഫൈ, ടിവി, മ്യൂസിക് സിസ്റ്റം, മൊബൈൽ ഫോൺ ചാർജിങ് പോയിന്റുകൾ, ബ്ലൂ ടൂത്ത് എന്നിവയാണു ബസിലെ അത്യാധുനിക സൗകര്യങ്ങൾ. അനുവദിച്ച ബസുകൾ ഉടൻ പാലക്കാട് ഡിപ്പോയിലെത്തും.
പാലക്കാട് നിന്ന് അധിക സർവീസുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മന്ത്രി ഗണേഷ് കുമാറിനെ നേരിൽ കണ്ട് കത്തു നൽകിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]