ഇന്ന്
∙ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട്
∙ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടില്ല.
നാളെ മുതൽ ശുദ്ധജല വിതരണം മുടങ്ങും
വിളയൂര്‍ ∙ വിളയൂര്‍, കൊപ്പം പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണം നാളെ മുതല്‍ മുടങ്ങും.
ഒരാഴ്ച കാലത്തേക്കാണ് ജലവിതരണം മുടക്കം. വിളയൂര്‍, കൊപ്പം സമഗ്ര ശുദ്ധജല പദ്ധതിയുടെ വിളയൂര്‍ പുഴ റോഡിലെ പ്രധാന പമ്പിലെ ചോര്‍ച്ച പരിഹരിക്കല്‍, പമ്പിങ് സ്റ്റേഷന്റെ കോണ്‍ക്രീറ്റ് ബ്ലോക്ക് പൊളിച്ചു മാറ്റല്‍ എന്നീ പ്രവൃത്തികള്‍ക്കായാണ് ജലവിതരണം നിര്‍ത്തിവയ്ക്കുന്നത്.
പ്രധാന പമ്പ് വലിയ വ്യാസമുള്ള പൈപ്പ് ആയതിനാലും പ്രധാനലൈന്‍ ആയതിനാലും അറ്റകുറ്റപ്പണികള്‍ നടത്തി പൂര്‍ത്തിയാക്കുന്നതിനും കോൺക്രീറ്റ് ബ്ലോക്ക് പുനഃസ്ഥാപിക്കാനും ഒരാഴ്ചയോളം സമയം ആവശ്യമായതിനാലാണ് പമ്പിങ് നിര്‍ത്തി വയ്ക്കുന്നത് എന്ന് ജലഅതോറിറ്റി പട്ടാമ്പി സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
അങ്കണവാടി ഹെൽപർ നിയമനം
കൂറ്റനാട് ∙ ശിശുവികസന പദ്ധതി ഓഫിസ് പരിധിയിൽ വരുന്ന നാഗലശ്ശേരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപർ തസ്തികയിൽ സ്ഥിര നിയമനത്തിനായി വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എഴുതാനും വായിക്കാനും അറിയുന്നവരായിരിക്കണം.
എസ്എസ്എൽസി വിജയിച്ചവരാകരുത്. ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായിരിക്കണം.
ഉയർന്ന പ്രായപരിധി 46 വയസ്സ്. എസ്സി, എസ്ടി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 3 വർഷം വരെ ഇളവ് ലഭിക്കും.
അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം 17ന് വൈകിട്ട് അഞ്ചിനകം തൃത്താല ഐസിഡിഎസ് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0466 2371435.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]