ഒറ്റപ്പാലം ∙ പുതുമോടിയണിഞ്ഞ മുഖക്കാഴ്ചയ്ക്കപ്പുറം പോരായ്മകൾ തീരുന്നില്ല, ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ. ഇവിടെ, ഇരു പ്ലാറ്റ്ഫോമുകൾക്കും മീതെയുള്ള മേൽക്കൂരകൾ നാമമാത്രം.
മേൽക്കൂരയില്ലാത്ത ഭാഗങ്ങളിൽ നിൽക്കുന്ന ബോഗികളിൽ കയറേണ്ട യാത്രക്കാർ ഋതുഭേദങ്ങൾക്കനുസരിച്ച് മഴയും വെയിലും മഞ്ഞും കൊള്ളണം. ട്രെയിനിൽ നിന്നിറങ്ങുന്നവർക്കും ബാധകമാണിത്.
സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകൾക്കു കുറുകെയുള്ള മേൽപാലത്തിനു പുറമേയുള്ള ലിഫ്റ്റ് സ്ഥാപിച്ച ഭാഗത്തും മേൽക്കൂര അതീവ പരിമിതം.
മഴക്കാലത്തു ലിഫ്റ്റിൽ കയറാനും ഇറങ്ങാനും കുട ചൂടേണ്ട
ദുരവസ്ഥ. ബാഗേജുകളുമായി വരുന്നവരുടെ കഷ്ടപ്പാടുകൾ നിസ്സാരമല്ല. തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രവുമാണ് ഈ റെയിൽവേ സ്റ്റേഷൻ.
ഇരു പ്ലാറ്റ്ഫോമുകളിലും സ്റ്റേഷന്റെ പൂമുഖമായ ടിക്കറ്റ് കൗണ്ടർ പ്രദേശത്തും തെരുവുനായ്ക്കൾ യാത്രക്കാർക്കു ഭീതിയും ശല്യവുമായി തുടരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]