വാളയാർ ∙ ഓണാവധി കഴിഞ്ഞ് അയൽ സംസ്ഥാനങ്ങളിലേക്കു പോവുന്നവരും ഓണക്കാലത്തോടനുബന്ധിച്ചുള്ള വിനോദയാത്ര കഴിഞ്ഞു കേരളത്തിലേക്കു തിരിച്ചെത്തുന്നവരുമായ മലയാളികളുടെ യാത്രയിലുണ്ടായ തിരക്കിൽ മണിക്കൂറുകളോളം ദേശീയപാത സ്തംഭിച്ചു. ഇന്നലെ ഉച്ചയ്ക്കു ശേഷം തിരക്കു കൂടിയതോടെ വാളയാർ മുതൽ ചന്ദ്രനഗർ വരെയുള്ള ദേശീയപാതയിൽ 4 മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. വൈകിട്ടു തിരക്കു വീണ്ടും കൂടിയതോടെ വാളയാർ, കസബ, ഹൈവേ പൊലീസുകാർ ദേശീയപാതയിൽ പലയിടത്തായി നിലയുറപ്പിച്ച് ഗതാഗതം നിയന്ത്രിക്കേണ്ട
സാഹചര്യമുണ്ടായി.
ടോൾപ്ലാസയിൽ ഉൾപ്പെടെ തിരക്ക് ബാധിച്ചു. ഇരു വശത്തേക്കും കിലോമീറ്ററുകറോളം വാഹനങ്ങളുടെ നിര നീണ്ടു.
ഇരുചക്ര വാഹനയാത്രക്കാർ ഉൾപ്പെടെ കുടുങ്ങി. തിരക്കിൽ ചിലയിടത്തു വാഹനങ്ങൾ തമ്മിൽ കൂട്ടിമുട്ടി അപകടങ്ങളുണ്ടായെങ്കിലും കാര്യമായ പരുക്കുകളില്ല.
പരാതികളുമില്ലെന്നു പൊലീസ് പറഞ്ഞു. ഓണാവധി കഴിഞ്ഞ് വിവിധ സംസ്ഥാനങ്ങളിലേക്കു തിരിച്ചുപോകുന്നവരും ഓണാവധിക്കു വിനോദയാത്ര കഴിഞ്ഞു കേരളത്തിലേക്കു മടങ്ങിയെത്തുന്നവവരും ഒരുമിച്ചെത്തിയതോടെയാണ് പതിവിനേക്കൾ വാഹനത്തിരക്ക് ദേശീയപാതയിലുണ്ടായത്.
പൊലീസ് ഇടപെട്ടു വാഹനങ്ങൾ സർവീസ് റോഡിലേക്ക് തിരിച്ചും നിയന്ത്രിച്ചുമാണു തിരക്ക് കുറച്ചത്. രാത്രി എഴരയോടെയാണ് ഗതാഗതം സാധാരണ നിലയിലായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]