പാലക്കാട് ∙ ഒലവക്കോട് താണാവിൽ അറുതിയില്ലാതെ വാഹനങ്ങളുടെ അഴിയാക്കുരുക്ക്. ഇന്നലെ വൈകിട്ട് ഒലവക്കോട് മുതൽ പുതുപ്പരിയാരം വരെ നീണ്ട
കുരുക്കിൽ പലരും മണിക്കൂറുകൾ വലഞ്ഞു. റോഡിന്റെ ഇരുവശത്തുമായി 4 വരിയായി വാഹനങ്ങൾ നിരന്നതോടെ ആംബുലൻസുകൾ അടക്കം കുരുക്കിൽപെട്ടു. ഒലവക്കോട് താണാവ് അരക്കിലോമീറ്റർ പിന്നിടാൻ മാത്രം 15 മിനിറ്റിലേറെ സമയം വേണ്ടിവന്നതായി ആംബുലൻസ് ഡ്രൈവർ പറയുന്നു.
മണ്ണാർക്കാട് ഭാഗത്തേക്കു പോകേണ്ടവർ പറളിവഴി തിരിഞ്ഞുപോയാണു കുരുക്കിൽ നിന്നു രക്ഷതേടിയത്.
വാഹനത്തിരക്കിൽ കാറും ലോറിയും തമ്മിലുരസിയും അപകടമുണ്ടായി. താണാവിൽ ആവർത്തിക്കുന്ന വാഹനക്കുരുക്ക് പ്രദേശവാസികളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പലപ്പോഴും വാഹനങ്ങളുമായി അത്യാവശ്യത്തിനു പുറത്തിറങ്ങാൻ കഴിയാതെയാവുന്നതായും ഇവിടുത്തുകാർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]