
കാഞ്ഞിരപ്പുഴ ∙ മണ്ണാർക്കാട് – ചിന്നത്തടാകം സംസ്ഥാനാന്തര പാതയിൽ തെങ്കര മുതൽ ആനമൂളി വരെയും അഗളി മുതൽ ആനക്കട്ടി വരെയും റോഡിന്റെ ശോച്യാവസ്ഥ കാരണം ദുരിതമനുഭവിക്കുന്ന അട്ടപ്പാടിക്കാർക്കു പ്രത്യാശയാണ് ചിറക്കൽപടി – കാഞ്ഞിരപ്പുഴ റോഡിന്റെ ഇപ്പോഴത്തെ മനോഹര കാഴ്ച.നാഴികയ്ക്കു നാൽപതുവട്ടം റോഡിന്റെ ദുരവസ്ഥയെക്കുറിച്ചു പറഞ്ഞിരുന്ന കാഞ്ഞിരപ്പുഴക്കാർക്ക് ഇന്നു പറയാനുള്ളത് റോഡിന്റെയും യാത്രയുടെയും മേന്മയാണ്. വർഷങ്ങളോളം കുണ്ടും കുഴിയുമായി കിടന്നിരുന്ന റോഡ് വലിയ പ്രക്ഷോഭങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊക്കെ ഒടുവിലാണ് ഇന്നു കാണുന്ന മനോഹര പാതയായി മാറിയത്.പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ ചിറക്കൽപടി മുതൽ കാഞ്ഞിരപ്പുഴ വരെ എട്ട് കിലോമീറ്ററാണു റോഡിന്റെ ദൂരം.
പൊട്ടിപ്പൊളിഞ്ഞ്, നിരന്തരം അപകടത്തിനിടയാക്കിയ റോഡിന്റെ ദുരവസ്ഥ വലിയ പരാതികൾക്കിടയാക്കിയപ്പോൾ സംസ്ഥാന സർക്കാർ 2018ൽ കിഫ്ബിയിൽ ഉൾപ്പെടുത്തി 24.33 കോടി രൂപ അനുവദിച്ചാണ് റോഡ് നവീകരണം ആരംഭിച്ചത്.
കരാറുകാർ പാതിവഴിയിൽ പ്രവൃത്തി നിർത്തി പോയതോടെ യാത്രാദുരിതം ഇരട്ടിയായിരുന്നു. നിരന്തര സമരങ്ങൾക്കൊടുവിൽ 5 വർഷത്തിനുശേഷം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി പുതിയ കരാർ ഏറ്റെടുത്തതോടെ റോഡ് നവീകരണം വേഗത്തിലായി.
കേരള റോഡ് ഫണ്ട് ബോർഡിനു കീഴിൽ 37.5 കോടിരൂപ ചെലവിലാണ് ആധുനിക രീതിയിൽ റോഡ് നവീകരിച്ചത്. ഇന്ന് ജില്ലയിലെ ഏറ്റവും മികച്ച റോഡുകളിലൊന്നാണിത്.
കാഞ്ഞിരപ്പുഴ ഉദ്യാനത്തിലേക്കെത്തുന്ന വിനോദസഞ്ചാരികൾക്ക് അവിടത്തെ കാഴ്ചകൾ മാത്രമല്ല, മികച്ച യാത്രകൂടി ആസ്വദിക്കാമെന്ന് നാട്ടുകാർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]