
പാലക്കാട് ∙ മഴ കനത്തതോടെ ജി.ബി റോഡിലെ യന്ത്രപ്പടിയുടെ പ്രവർത്തനം നിലച്ചു. ഇനി ചലിക്കണമെങ്കിൽ വെയിലുറച്ചു താഴെ പിറ്റിലുള്ള വെള്ളം വറ്റണം.
അല്ലെങ്കിൽ പിറ്റിൽ നിറയുന്ന വെള്ളം അപ്പപ്പോൾ പമ്പു ചെയ്തു കളയണം. ഇല്ലെങ്കിൽ വെള്ളം കയറി ഉപകരണങ്ങൾ നശിക്കും.
6 കോടി രൂപയിലേറെ മുടക്കി നിർമിച്ച യന്ത്രപ്പടി രണ്ടാഴ്ചയിലേറെയായി നിശ്ചലമാണ്. യാത്രക്കാർ പടികൾ നടന്നു കയറണം.
പ്രായമായവരും രോഗികളും ഏറെ ബുദ്ധിമുട്ടിലാണ്. ഓരോ തവണയും ഇത്തരത്തിൽ വെള്ളം നിറയുമ്പോൾ പമ്പു ചെയ്തു കളഞ്ഞാണു യന്ത്രപ്പടി പ്രവർത്തിപ്പിക്കുന്നതെന്നു നഗരസഭ പറയുന്നു.
മഴ കനത്തതോടെ താഴെയുള്ള പിറ്റിൽ നിന്നു വെള്ളം ഒഴുയുന്നില്ല. ഇതാണു തടസ്സം.
റെയിൽവേക്ക് കത്തു നൽകി
ഇത്തരത്തിൽ വെള്ളം നിറഞ്ഞു യന്ത്രപ്പടിയുടെ പ്രവർത്തനം നിർത്തിവയ്ക്കേണ്ട
സാഹചര്യം ഇല്ലാതാക്കണമെന്നാവശ്യപ്പെട്ടു റെയിൽവേക്കു കത്തു നൽകിയെന്നും തുടർ നടപടി സ്വീകരിക്കേണ്ടതു റെയിൽവേയാണെന്നും നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ പറഞ്ഞു. നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണു യന്ത്രപ്പടി സ്ഥാപിച്ചിട്ടുള്ളത്.
ഇക്കാര്യങ്ങൾ വിശദമാക്കി അമൃത് അധികൃതർക്കും കത്തു നൽകിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ യന്ത്രപ്പടിയുടെ പ്രവർത്തനം ഇനിയും വൈകുമെന്നാണ് ആശങ്ക.
ആദരാഞ്ജലി അർപ്പിച്ച് പ്രതിഷേധം
നഗരസഭ കോടികൾ മുടക്കി നിർമിച്ച യന്ത്രപ്പടിയുടെ പ്രവർത്തനം നിലച്ചതിൽ പ്രതിഷേധിച്ചും നിർമാണത്തിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി പ്രതീകാത്മക ആദരാഞ്ജലി അർപ്പിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് കെ.സെയ്തലവി പൂളക്കാട് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ലീഗ് പ്രസിഡന്റ് എ.എ.സലിം അധ്യക്ഷനായി.
ഭാരവാഹികളായ സെയ്ദ് മീരാൻ ബാബു, വി.എച്ച്.മുഹമ്മദ് അഷറഫ്, നസീർ തൊട്ടിയാൻ, മുഹമ്മദ് ബഷീർ, സുബൈർ ജൈനിമേട്, അഷറഫ് പറക്കുന്നം, ടി.പി.സക്കറിയ, സി.എ.ഉബൈദ് റഹ്മാൻ, റഫി ഒലവക്കോട്, ഇമ്രാൻഖാൻ, പി.കെ.ഹസനുപ്പ, വൈ.അയൂബ്, ആഷിഫ് കള്ളിക്കാട് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]