
പാലക്കാട് ജില്ലയിൽ ഇന്ന് (08-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റെയിൽവേ ഗേറ്റ് അടച്ചിടും: പട്ടാമ്പി ∙ ഷൊർണൂർ- നിലമ്പൂർ റോഡ് റെയിൽപാതയിൽ വാടാനാംകുറിശ്ശി – വല്ലപ്പുഴ സ്റ്റേഷനുകൾക്കിടയിലുള്ള വല്ലപ്പുഴ റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി ഇന്നു രാത്രി 8 മുതൽ നാളെ രാവിലെ എട്ടു വരെ അടച്ചിടുമെന്നു റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ (അങ്ങാടിപ്പുറം) അറിയിച്ചു. വല്ലപ്പുഴയിൽ നിന്നു പൊയിലൂർ ഭാഗത്തേക്കുള്ള യാത്രയ്ക്കു വല്ലപ്പുഴ- ചൂരക്കോട് – പൊയിലൂർ പാത ഉപയോഗപ്പെടുത്തണം.ഷൊർണൂർ- നിലമ്പൂർ റോഡ് റെയിൽപാതയിൽ വലപ്പുഴ – കുലുക്കല്ലൂർ സ്റ്റേഷനുകൾക്കിടിയിലുള്ള കെല്ല റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി ഇന്നു രാത്രി 8 മുതൽ നാളെ രാവിലെ 8 വരെ അടച്ചിടുമെന്നും റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ അറിയിച്ചു. പട്ടാമ്പിയിൽ നിന്നു ചെർപ്പുളശ്ശേരി ഭാഗത്തേക്കുള്ള യാത്രയ്ക്കു പട്ടാമ്പി- യാറം- മുളയങ്കാവ്- ചെർപ്പുളശേരി പാത ഉപയോഗപ്പെടുത്തണമെന്നും അറിയിച്ചു.
താലപ്പൊലി നാളെ
പത്തിരിപ്പാല ∙ പേരൂർ കയ്പയിൽ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം നാളെ. വിശേഷാൽപൂജ, ഉച്ചകഴിഞ്ഞ് 1നു പേരൂർ പേരക്കുളത്തിനു സമീപത്ത് നിന്നു കുമ്മാട്ടി പുറപ്പെടൽ, കേളി, മന്ദത്ത് പഞ്ചവാദ്യം, പൂതൻ തിറകളി, 4നു വേല പുറപ്പെടൽ, 6നു പാണ്ടിമേളം, രാത്രി 10നു തൃത്തായമ്പക, താലം നിരത്തൽ, പുലർച്ചെ 1നു പാണ്ടിമേളം, കൂറയിറക്കൽ നടക്കും. ഇന്ന് 8നു മന്ദത്ത് ഇരട്ടത്തായമ്പക അരങ്ങേറും.
ഉദ്ഘാടനം ഇന്ന്
ആലത്തൂർ ∙ നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശ, എംഎൽഎയുടെ ആസ്തി വികസന ഫണ്ട് എന്നിവയിൽ നിന്ന് അനുവദിച്ച പുതിയ റഫറൻസ് ഗ്രന്ഥങ്ങൾ കൂടെ ഉൾപ്പെടുത്തി പുതിയങ്കം ജിയുപി സ്കൂളിലെ പുതിയ റഫറൻസ് വിഭാഗത്തിന്റെ ഉദ്ഘാടനം ഇന്ന്. രാവിലെ 10ന് ചടങ്ങ് കെ.ഡി.പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. എല്ലാ ക്ലാസ് മുറികളിലും ദിനപത്രം നൽകുന്നതിന്റെ ഉദ്ഘാടനം മലബാർ സിമന്റ്സ് ഡയറക്ടർ ഇ.എൻ.സുരേഷ്ബാബു നിർവഹിക്കും. പഞ്ചായത്ത് അധ്യക്ഷ എ.ഷൈനി അധ്യക്ഷത വഹിക്കും.
അപേക്ഷ ക്ഷണിച്ചു
അലനല്ലൂർ∙ പഞ്ചായത്ത് 2025- 26 വർഷത്തെ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അനുബന്ധരേഖകൾ സഹിതം 17നകം പഞ്ചായത്തിൽ സമർപ്പിക്കണം.
മഹാകുംഭാഭിഷേകവും പൊങ്കൽ മഹോത്സവും
കുഴൽമന്ദം ∙ ചാലക്കുളങ്ങര കരികല്ലൂർ മാരിയമ്മൻ കോവിലിലെ മഹാകുംഭാഭിഷേകവും പൊങ്കൽ മഹോത്സവും നാളെ തുടങ്ങും. 11ന് രാവിലെ ഒൻപതിന് പഞ്ചാരിമേളം,12ന് അന്നദാനം, വൈകിട്ട് ഏഴിന് അഴകൊത്തമ്പലത്തിൽ നിന്നും വാദമേളങ്ങളോടെ കുംഭം എഴുന്നള്ളത്ത്. 12ന് സമാപിക്കും.
താലപ്പൊലി നാളെ
പത്തിരിപ്പാല ∙ പേരൂർ കയ്പയിൽ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം നാളെ. വിശേഷാൽപൂജ, ഉച്ചകഴിഞ്ഞ് 1നു പേരൂർ പേരക്കുളത്തിനു സമീപത്ത് നിന്നു കുമ്മാട്ടി പുറപ്പെടൽ, കേളി, മന്ദത്ത് പഞ്ചവാദ്യം, പൂതൻ തിറകളി, 4നു വേല പുറപ്പെടൽ, 6നു പാണ്ടിമേളം, രാത്രി 10നു തൃത്തായമ്പക, താലം നിരത്തൽ, പുലർച്ചെ 1നു പാണ്ടിമേളം, കൂറയിറക്കൽ നടക്കും. ഇന്ന് 8നു മന്ദത്ത് ഇരട്ടത്തായമ്പക അരങ്ങേറും.
സ്റ്റാഫ് നഴ്സ് താൽക്കാലിക ഒഴിവ്
പട്ടാമ്പി∙ താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് 12ന് രാവിലെ 10ന് അഭിമുഖം നടത്തും. 179 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിലാണു നിയമനം. ബിഎസ്സി നഴ്സിങ്/ ജിഎൻഎം, നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ എന്നിവയാണു യോഗ്യത. താൽപര്യമുള്ളവർ തിരിച്ചറിയൽ രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ, അസ്സൽ സർട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും എന്നിവ സഹിതം അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. 0466 2950400