കൂറ്റനാട് ∙ കാറിൽ യാത്രചെയ്യുകയായിരുന്ന വ്യവസായിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയതായി പരാതി. ചെറുതുരുത്തി കൂട്ടുപാതയിൽ തിരുമിറ്റക്കോട് പഞ്ചായത്തിലെ കോഴിക്കാട്ടിരി പാലത്തിനു സമീപം ഇന്നലെ രാത്രി 7നാണു സംഭവം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി ഡയറക്ടറെയാണ് തട്ടിക്കൊണ്ടു പോയതെന്നാണു പ്രാഥമിക നിഗമനം.
മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നു പറയുന്നു. കൂട്ടുപാത മുതൽ വ്യവസായി സഞ്ചരിച്ച കാറിനെ മറ്റൊരു കാറിൽ പിന്തുടർന്നെത്തിയ സംഘം ആളൊഴിഞ്ഞ സ്ഥലത്ത് ദുബായ് റോഡിനടുത്ത് കോഴിക്കാട്ടിരി പാലത്തിനു സമീപമെത്തിയപ്പോൾ കാറിനു കുറുകെ വാഹനമിട്ട് ആക്രമണം നടത്തുകയായിരുന്നുവെന്നാണു സൂചന.
കാറിന്റെ ചില്ലുകൾ തകർത്ത നിലയിലാണ്.
ആക്രമണം നടത്തിയവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. റോഡിൽ ആളില്ലാതെ കിടക്കുന്ന കാർ ശ്രദ്ധയിൽപെട്ട നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകായിരുന്നു.
തുടർന്ന് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് ചാലിശ്ശേരി പൊലീസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

