പാലക്കാട് ∙ തദ്ദേശതിരഞ്ഞെടുപ്പിൽ കണ്ണൂർ അടങ്കലായി ബിജെപി എടുത്തിരിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കണ്ണൂരിലും മറ്റുള്ളവർ ബിജെപിയുടെ ശക്തിയെ ഭയക്കണം.
കേരളം മുഴുവൻ ബിജെപി എന്ന മനസ്ഥിതിയിലേക്കു മാറിയിട്ടുണ്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 21 സീറ്റ് നേടിയാൽ ഭരിക്കുന്നവർ ആരായാലും അവരെ നിലയ്ക്കുനിർത്താനാകും.
വ്യക്തമായ കണക്കാണിത്. അടുത്ത രാജ്യസഭ തിരഞ്ഞെടുപ്പു വരുമ്പോൾ 21 സീറ്റിന്റെ ഉള്ളർഥം നിങ്ങൾക്കു മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് നഗരസഭയിലെ മുരുകണിയിൽ നടന്ന തിരഞ്ഞെടുപ്പു യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു കേന്ദ്രമന്ത്രി. പാലക്കാട് നഗരസഭയിൽ മൂന്നാമതും ബിജെപി അധികാരത്തിലെത്തുമെന്നും അഭിപ്രായപ്പെട്ടു.
ജില്ലയിൽ ഷൊർണൂർ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിൽ സുരേഷ് ഗോപി റോഡ് ഷോ നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

