പാലക്കാട് ∙ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മൂക്കിനുള്ളിൽ കുടുങ്ങിയ മുത്ത് ഇരുപത്തിമൂന്നാം വയസ്സിൽ ഡോക്ടർമാർ പുറത്തെടുത്തു. സഹോദരിയുടെ മാലയിലെ മുത്തെടുത്ത് കളിക്കുമ്പോഴാണ് മലമ്പുഴ സ്വദേശിയായ കുട്ടിയുടെ മൂക്കിൽ മുത്ത് കുടുങ്ങിയത്.
ആശുപത്രിയിൽ എത്തിച്ചെങ്കിലും എടുക്കാനായില്ല. മൂക്കടപ്പും രക്തസ്രാവവും മൂക്കൊലിപ്പും വർഷങ്ങളോളം തുടർന്നു.
കഴിഞ്ഞദിവസം പാലക്കാട് അസെന്റ് ആശുപത്രിയിൽ എൻഡോസ്കോപ്പി പരിശോധനയിൽ മുത്തിനു ചുറ്റം കനത്ത ആവരണം രൂപപ്പെട്ടതായും അതുമൂലം പാലം വളവും ദശവളർച്ചയും കണ്ടെത്തി.
ഡോ.പ്രശാന്ത് പരമേശ്വരൻ, ഡോ.കെ.സഫീദ, ഡോ.ബി.ഹരികൃഷൻ, ഡോ.ശേഷാദ്രി ഗണേഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയിൽ 15 വർഷത്തോളം മൂക്കിനുള്ളിൽ ഒളിച്ചിരുന്ന മുത്ത് പുറത്തെടുത്തു.
വിത്തുകൾ, മണികൾ, പേപ്പർ കഷണങ്ങൾ, റബർ ഭാഗങ്ങൾ തുടങ്ങിയ വസ്തുക്കൾ തുടങ്ങിയവ കുട്ടികൾ മൂക്കിൽ ഇടുന്നതു ഗൗരവമായി കാണണമെന്ന് ഡോ.പ്രശാന്ത് പരമേശ്വരൻ പറഞ്ഞു. ഇത്തരം വസ്തുക്കൾ ശ്വാസകോശത്തിലേക്കു പോകുന്ന സാഹചര്യം ഗുരുതരമാകും.
ബട്ടൺ ബാറ്ററികൾ പോലെയുള്ളവയിൽ രാസവസ്തുക്കൾ ഉള്ളതിനാൽ ഉടൻ ചികിത്സതേടണമെന്നും ഡോ.പ്രശാന്ത് പരമേശ്വരൻ പറഞ്ഞു. മൂക്കിന്റെ ഒരു ദ്വാരത്തിലൂടെ മാത്രം ദുർഗന്ധമുള്ള മൂക്കൊലിപ്പ് ഉണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

