ഇന്ന്
∙ ചില സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത
അധ്യാപക ഒഴിവ്
പത്തിരിപ്പാല ∙ ജിവിഎച്ച്എസ്എസിൽ എച്ച്എസ്എസ് വിഭാഗത്തിൽ ഹിന്ദി, കെമിസ്ട്രി അധ്യാപക ഒഴിവ്. 9ന് രാവിലെ 10ന് കൂടിക്കാഴ്ച നടക്കും.
തപാൽ ഡിവിഷനിൽ ഏജന്റ് നിയമനം
ഒറ്റപ്പാലം∙ തപാൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് പോളിസികൾ ചേർക്കുന്നതിന് ഏജന്റുമാരെ നിയമിക്കുന്നു. ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാർക്കാട് താലൂക്കുകൾ ഉൾപ്പെട്ടതാണു ഡിവിഷൻ.
നിയമനങ്ങൾക്കു പ്രായപരിധി ബാധകമല്ല. എസ്എസ്എൽസിയാണ് അടിസ്ഥാന യോഗ്യത. തൊഴിൽരഹിതരോ സ്വയം തൊഴിൽ ഉള്ളവരോ ആയ യുവതീയുവാക്കൾക്കും ഇൻഷുറൻസ് കമ്പനികളിൽ പ്രവൃത്തി പരിചയം ഉള്ളവർക്കും അങ്കണവാടി ജീവനക്കാർക്കും പഞ്ചായത്ത്തംഗങ്ങൾക്കും ആശ, കുടുംബശ്രീ പ്രവർത്തകർക്കും മുൻഗണന.വിമുക്തഭടൻമാരെയും വിരമിച്ച സർക്കാർ ജീവനക്കാരെയും ഫീൽഡ് ഓഫിസറായും നിയമിക്കും. 13നു രാവിലെ 10നു ഷൊർണൂരിലെ പോസ്റ്റൽ സൂപ്രണ്ട് ഓഫിസിലാണു കൂടിക്കാഴ്ച.
പാസ്പോർട്ട് സൈസ് ഫോട്ടോ, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ആധാർകാർഡ്, മറ്റു യോഗ്യതകൾ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ എന്നിവ സഹിതമാണ് ഹാജരാകേണ്ടത്. വിവരങ്ങൾക്ക്: 9480661408.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]