ഈറോഡ് ∙ ജില്ലയിലെ ഗുരുവ റെട്ടിയൂർ സമീപത്തെ മലയിലെ പ്രസിദ്ധമായ സിദ്ധേശ്വരൻ ബാലമല ക്ഷേത്രത്തിൽ ദർശനത്തിനു പോയ 36 ഭക്തർ ദർശനം കഴിഞ്ഞ് മലയിറങ്ങുന്നതിനിടെ പാത മാറി സഞ്ചരിച്ച് കൊടും വനത്തിൽ കുടുങ്ങി. ഭക്തരുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ടെത്തി സ്ഥലത്തെത്തിയ വനപാലകർ മുഴുവൻ ഭക്തരെയും നാട്ടിലെത്തിച്ചു. ശിവന്റെയും വിഷ്ണുവിന്റെയും പ്രതിഷ്ഠയുള്ള അമ്പലമാണിത്.
8 മലകൾ കടന്നാണ് ക്ഷേത്രത്തിൽ എത്തേണ്ടത്.
എല്ലാ കന്നി മാസത്തിലും ശനിയാഴ്ച തോറും ദർശനത്തിനായി കോയമ്പത്തൂർ, തിരുപ്പൂർ, നാമക്കൽ, ഈറോഡ് ജില്ലകളിലെ ഭക്തർ ഇവിടെയെത്താറുണ്ട്. വെള്ളിയാഴ്ച രാത്രി മല കയറി ശനിയാഴ്ച രാവിലെ ദർശനം നടത്തി തിരികെ മലയിറങ്ങുന്നതാണ് പതിവ്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഈറോഡ് ജില്ലയിൽ നിന്ന് 36 പേർ അടങ്ങുന്ന ഭക്തജനസംഘം മലകയറി ശനിയാഴ്ച ദർശനം നടത്തി തിരികെ ഇറങ്ങുമ്പോഴാണ് താഴേക്കിറങ്ങൻ മറ്റൊരു പാതയുണ്ടെന്ന് ചിലർ പറഞ്ഞത്.ഇതനുസരിച്ച് ഈറോഡ് സംഘം അവരെ പിന്തുടർന്ന് മലയിറങ്ങിയെങ്കിലും വഴിമാറി മലയുടെ മറ്റൊരു ഭാഗത്തെത്തി.
അവിടെയെത്തിയപ്പോൾ വഴി കാണാതെ കുഴങ്ങുകയായിരുന്നു. തുടർന്ന് ഒരു ഭക്തൻ തന്റെ മൊബൈൽ ഫോൺ വഴി 108ൽ വിവരം നൽകി.
വിവരമറിഞ്ഞ് അമ്മപ്പേട്ട പൊലീസുകാർ വനപാലകർക്ക് വിവരം നൽകുകയും വനപാലകർ ഭക്തരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തി ഭക്തർ കുടുങ്ങിയ സ്ഥലത്തെത്തി അടിവാരത്തിൽ എത്തിക്കുകയുമായിരന്നു. കന്നിമാസത്തിലെ അവസാന ശനിയാഴ്ചയായ 17ന് കൂടുതൽ ഭക്തർ ക്ഷേത്രത്തിൽ എത്താൻ സാധ്യതയുള്ളതിനാൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്നും ഭക്തർക്ക് മുന്നറിയിപ്പ് നൽകുന്നതിന് ഉണർന്ന് പ്രവർത്തിക്കണമെന്നുമുള്ള ആവശ്യം ശക്തമാകുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]