പാലക്കാട് ∙ സംസ്ഥാനത്തു നെല്ലെടുപ്പ് ആരംഭിക്കാത്തതും സംഭരണവില പ്രഖ്യാപിക്കാത്തതും കാരണം പൊതുവിപണിയിൽ നെല്ലിന്റെ വില ഇടിയുന്നു. കഴിഞ്ഞ ദിവസം വരെ മട്ടനെല്ലു കിലോയ്ക്ക് 24 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 23 രൂപയാണു വില.
ഒരു രൂപ കുറഞ്ഞു. കാഞ്ചന നെല്ലിനു കിലോയ്ക്ക് 21–22 രൂപയാണു വില.
പൊതുവിപണിയിൽ വില കുറയ്ക്കുന്നതിനനുസരിച്ച് അതിലും താഴ്ന്ന വിലയ്ക്കാണ് മിൽ ഏജന്റുമാർ കൃഷിക്കാരിൽ നിന്നു നെല്ലു ചോദിക്കുന്നത്.
നെല്ലു സൂക്ഷിക്കാൻ സംവിധാനം ഇല്ലാത്ത ചെറുകിട കർഷകർ കിട്ടിയ വിലയ്ക്ക് നെല്ലു വിറ്റൊഴിക്കാൻ നിർബന്ധിതരാകുകയാണ്.സപ്ലൈകോ മുഖേനയുള്ള നെല്ലും സംഭരണം ആരംഭിക്കാത്തതും കർഷകരെ പ്രതിസന്ധിയിലാക്കുന്നു.
ഒക്ടോബറായിട്ടും നെല്ലെടുപ്പ് ആരംഭിച്ചിട്ടില്ല. ജില്ലയിൽ കണ്ണാടി ഉൾപ്പെടെ നെൽകൃഷി കൂടുതലുള്ള പഞ്ചായത്തുകളിൽ 60 ശതമാനത്തിൽ ഏറെ കൊയ്ത്തു കഴിഞ്ഞു. ഇക്കാര്യം അതത് കൃഷി ഓഫിസുകൾ സപ്ലൈകോയെ അറിയിച്ചിട്ടുണ്ട്. ഇതിനിടെ മഴ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പും വന്നിട്ടുണ്ട്.
ഈ സാഹചര്യത്തിൽ നെല്ല് സൂക്ഷിക്കാൻ കർഷകർ ഏറെ ബുദ്ധിമുട്ടേണ്ടിവരും.
മില്ലുകളുമായിഇന്നു ചർച്ച
നെല്ലുസംഭരണം സംബന്ധിച്ച് സപ്ലൈകോ ഇന്നു മിൽ പ്രതിനിധികളുമായി ചർച്ച നടത്തും. മന്ത്രി ജി.ആർ.അനിലിന്റെ നേതൃത്വത്തിലാണു ചർച്ച.
നേരത്തെ നടത്തിയ ചർച്ചയിൽ മില്ലുകൾ ഉന്നയിച്ച നെല്ല്–അരി അനുപാതത്തിലുൾപ്പെടെ മന്ത്രി വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇന്നത്തെ ചർച്ചയുടെ വിശദാംശങ്ങൾ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്തു തീരുമാനിക്കുമെന്നാണു പ്രതീക്ഷ.
പ്രതീക്ഷയിൽ കർഷകർ
അടുത്ത മന്ത്രിസഭാ യോഗത്തിലെങ്കിലും നെല്ലിന്റെ സംഭരണവില പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണു കർഷകർ. കേന്ദ്രം നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് 69 പൈസ കൂട്ടി 23.69 രൂപയാക്കിയിട്ടുണ്ട്. കഴിഞ്ഞ തവണ കേന്ദ്രവിഹിതം കിലോയ്ക്ക് 23 രൂപയും സംസ്ഥാന പ്രോത്സാഹന വിഹിതം 5.20 രൂപയുമായിരുന്നു. കേന്ദ്രം വില കൂട്ടുമ്പോൾ സംസ്ഥാനം അതിന് ആനുപാതിക തുക പ്രോത്സാഹന വിഹിതത്തിൽ നിന്നു വെട്ടിക്കുറയ്ക്കുന്നതാണു പതിവ്.
ഇതിനെതിരെ കർഷകരോഷവും ശക്തമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]