കോയമ്പത്തൂർ ∙ ബിജെപി നേതാവ് കെ.അണ്ണാമലൈയുടെ പേരിൽ ഇൻഷുറൻസ് തുകയിൽ നിന്നു 10 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ബിജെപി ജില്ലാ സെക്രട്ടറി ഉൾപ്പെടെ 3 പേർ അറസ്റ്റിലായി. കോയമ്പത്തൂർ നോർത്ത് ജില്ലാ സെക്രട്ടറി രാജരാജസ്വാമി (സ്വാമിനാഥൻ -52), പാർട്ടി അനുഭാവികളായ ഗോകുലകണ്ണൻ, രാസുകുട്ടി എന്നിവരെയാണ് അന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.ഇൻഷുറൻസ് തുകയിൽ നിന്ന് വീണ്ടും 10 ലക്ഷം രൂപ ആവശ്യപ്പെട്ട് കുടുംബത്തെ ഭീഷണിപ്പെടുത്തിയ കാര്യം സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ അണ്ണാമലൈ പൊലീസിൽ പരാതി നൽകിയിരുന്നു.
2023ൽ അന്നൂരിൽ ഇരുചക്ര വാഹനത്തിൽ ലോറിയിടിച്ച് തിരുമൂർത്തി (26) എന്ന യുവാവു മരിച്ചിരുന്നു.ഇൻഷുറൻസ് തുക ലഭിക്കാനായി പ്രതികൾ കുടുംബത്തെ സഹായിക്കുകയും ലഭിച്ച 50 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷം രൂപ ഇവർ വാങ്ങുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് ഫണ്ടിനായി അണ്ണാമലൈയ്ക്കു 10 ലക്ഷം രൂപ കൂടി നൽകണമെന്നു പറഞ്ഞു പ്രതികൾ വീണ്ടും സമീപിക്കുകയും ആവശ്യം നിരസിച്ചപ്പോൾ അപായപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
തിരുമൂർത്തിയുടെ സഹോദരനായ അരുണാചലമാണ് ഇതു സംബന്ധിച്ചു വിഡിയോ പോസ്റ്റ് ചെയ്തത്.
കുടുംബവും പൊലീസിൽ പരാതി നൽകി. മരിച്ച യുവാവിന്റെ കുടുംബത്തിനുണ്ടായ മാനസികവിഷമത്തിൽ അണ്ണാമലൈ മാപ്പു ചോദിക്കുകയും തെറ്റു ചെയ്തവർക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]