തിരുവേഗപ്പുറ ∙ തൂതപ്പുഴയ്ക്കു കുറുകെ പാലക്കാട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചു പണിത മൂതിക്കയം റഗുലേറ്റര്‍ കം ബ്രിജിനു താഴെ വീണ്ടും പുഴ മണല്‍ നീക്കുന്നതായി പരാതി. പാലം നിർമാണത്തിൽ അപാകത സംഭവിച്ചെന്നും ഇത് പരിഹരിക്കാതെ നിര്‍മാണം പാടില്ലെന്നുമുള്ള നാട്ടുകാരുടെ പരാതി നിലനിൽക്കെയാണ് പുഴയിൽ നിന്ന് വീണ്ടും മണ്ണും മണലും നീക്കി ആഴം കൂട്ടാൻ ശ്രമം തുടങ്ങിയിരിക്കുന്നത്.
പാലം നിർമാണത്തില്‍ അപാകത ഉണ്ടെന്ന് നാട്ടുകാര്‍ നേരത്തെ പരാതി നല്‍കിയിരുന്നു. മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് പ്രദേശവാസികളാണ് പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്.
തിരുവേഗപ്പുറ ഭാഗത്തുള്ളവരും പിന്തുണയുമായി ഇവര്‍ക്കൊപ്പമുണ്ട്. സമീപത്തെ പമ്പ് ഹൗസിലേക്ക് കൂടുതല്‍ ജലം ആവശ്യമായതിനാലാണ് പുഴ ആഴം കൂട്ടി സംഭരണ ശേഷി കൂട്ടുന്നത്.
ഇങ്ങനെ ആഴം കൂട്ടി പമ്പ് ഹൗസ് വഴി വെള്ളം കൊണ്ടുപോയാൽ ഇരുകരയിലും സമീപത്തുമുള്ള കിണറുകൾ വറ്റുകയും കൃഷിനാശം സംഭവിക്കുകയും ചെയ്യുമെന്നായിരുന്നു നാട്ടുകാരുടെ പരാതി.
ആഴം കൂട്ടൽ തീരങ്ങളിൽ വ്യാപകമായ മണ്ണിടിച്ചിലിനു കാരണമാകുമെന്നും നാട്ടുകാർ ചൂണ്ടിക്കാണിച്ചിരുന്നു. മുഖ്യമന്ത്രിക്കും മലപ്പുറം ജില്ലാ കലക്ടർക്കും പരാതിയും നൽകിയിട്ടുണ്ട്.
ഇതേ തുടര്‍ന്ന് മലപ്പുറം ജില്ലാ കലക്ടർ സാങ്കേതിക സമിതിയെ നിയോഗിച്ചു സ്ഥല പരിശോധന നടത്തിയിരുന്നു. മൂന്നു മാസം മന്‍പായിരുന്നു ബ്രിജിനു സമീപം പരിശോധന നടത്തിയത്.നിർമാണത്തിൽ അപാകതയുണ്ടോ എന്നു കണ്ടെത്താനായി ചുമതലയുള്ള ഏജൻസിക്കും രൂപരേഖ സമർപ്പിച്ചവര്‍ക്കും പുറമെ മറ്റൊരു ഏജൻസിയെ കൂടി ചുമതലപ്പെടുത്താനും തീരുമാനമായതാണ്.
ഇക്കാര്യം മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മലപ്പുറം കലക്ടര്‍ നിയമിച്ച സമിതി കണ്‍വീനറെ അറിയിച്ചതുമാണ്.
സാങ്കേതിക പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ച് ബന്ധപ്പെട്ടവർ തീരുമാനമെടുക്കും മുന്‍പെ ധൃതിപിടിച്ച് പുഴ ആഴം കൂട്ടാനുള്ള അധികൃതരുടെ നീക്കത്തിനെതിരെയാണ് നാട്ടുകാർ വീണ്ടും സമരരംഗത്ത് ഇറങ്ങിയത്.തിരുവേഗപ്പുറ പഞ്ചായത്തിനെയും മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് കീഴ്മുറിയെയും ബന്ധിപ്പിച്ചു 69 കോടി രൂപ ചെലവിലാണ് ബ്രിജ് പണിതത്.നിര്‍മാണം അവസാന ഘട്ടത്തിലാണ്.ഇത് സംബന്ധിച്ചു മനോരമ വാര്‍ത്തകള്‍ കൊടുത്തിരുന്നു.
ഇതിന്റെ ഭാഗമായി നാട്ടുകാരുടെ ആദ്യ യോഗം പാലത്തിനു സമീപം കഴിഞ്ഞ ദിവസം നടത്തി. സമരസമിതി അംഗങ്ങളായ നാസർ പുഴക്കൽ, മുഹമ്മദ് കുട്ടി മൂത്തേടത്ത്, മൊയ്തു പുഴക്കൽ, ഹംസ സങ്കേതത്തിൽ, അഷ്റഫ് വാഴയിൽ, എന്നിവരുടെ നേതൃത്വത്തില്‍ പാലം കൂട്ടായ്മ അംഗങ്ങളും നാട്ടുകാരും യോഗത്തില്‍ പങ്കെടുത്തു. നാട്ടുകാരുടെ പരാതി പരിഹരിക്കാതെയും കലക്ടര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശം മറികടന്നും ബ്രിജിനു സമീപത്ത് നിന്നു മണലെടുത്ത് ആഴം കൂട്ടാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് സമിതി ഭാരവാഹികള്‍ പറഞ്ഞു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]