
മരുതറോഡ് ∙ ദേശീയപാതയ്ക്കു സമീപമുള്ള ചന്ദ്രനഗർ കോളനിയിലെ വീട്ടിൽ കവർച്ച. ചന്ദ്രനഗർ സഹ്യാദ്രി കോളനിയിൽ പൂട്ടിക്കിടന്ന വീട്ടിൽ നടന്ന കവർച്ചയിൽ 10 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു.
സാഫല്യത്തിൽ ശിവശങ്കരന്റെ വീട്ടിലാണു കവർച്ച നടന്നത്.ശിവശങ്കരനും ഭാര്യ രാധയുമാണു വീട്ടിൽ താമസം. മക്കൾ ഹൈദരാബാദ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ്.
തിങ്കളാഴ്ച മുതൽ രാധയുടെ ചികിത്സയ്ക്കായി ശിവശങ്കരൻ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു.
ഇന്നലെ രാവിലെ ജോലിക്കാരി വീടു വൃത്തിയാക്കാൻ എത്തിയപ്പോഴാണു മോഷണ വിവരമറിഞ്ഞത്. വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് അകത്തു കയറി അലമാരയുടെ പൂട്ട് തകർത്താണു കവർച്ച നടത്തിയത്. കസബ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.മാസങ്ങൾക്കു മുൻപു ചന്ദ്രനഗർ കൽമണ്ഡപം പ്രതിഭാ നഗറിലെ 3 വീടുകളിൽ നിന്നായി 7.45 ലക്ഷം രൂപ മോഷണം പോയിരുന്നു.
ഇതിനു തൊട്ടടുത്ത ദിവസം മൂൺ സിറ്റി ഹോട്ടലിലും കവർച്ച നടന്നു.
പൂട്ടിക്കിടന്ന വീടുകളിൽ കവർച്ച നടത്തിയ കർണാടക സ്വദേശി സെട്ടിമണിയെയും (മണിമാരൻ), ഹോട്ടലിൽ കവർച്ച നടത്തിയ കന്യാകുമാരി സ്വദേശി ശിവകുമാറിനെയും (റപ്പായി അനീഷ്) ആഴ്ചകൾക്കുള്ളിൽ പൊലീസ് പിടികൂടിയിരുന്നു. ഇന്നലെ മോഷണം നടന്ന വീടുകളിൽ കസബ ഇൻസ്പെക്ടർ എം.സുജിത്തും എസ്ഐ എച്ച്.ഹർഷാദും പരിശോധന നടത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]