
പാലക്കാട് ജില്ലയിൽ ഇന്ന് (07-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
കോട്ടായി∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം എച്ച്എസ്ടി (1), ഇംഗ്ലിഷ് എച്ച്എസ്ടി (1) എന്നീ അധ്യാപക ഒഴിവുകളിലേക്ക് 9ന് രാവിലെ 10.30ന് കൂടിക്കാഴ്ച നടക്കും.
പെരുമാട്ടി ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഇക്കണോമിക്സ്, ഇംഗ്ലിഷ്, ബോട്ടണി, സുവോളജി, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ എച്ച്എസ്എസ്ടി ജൂനിയർ തസ്തികകളിലേക്കു ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച 9നു രാവിലെ 10നു സ്കൂളിൽ നടക്കും. യോഗ്യരായവർ അസ്സൽ രേഖകൾ സഹിതം ഹാജരാകണമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
ചിറ്റൂർ ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷനൽ (ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ്) തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 11നു രാവിലെ 11നു സ്കൂളിൽ നടക്കും.
കുഴൽമന്ദം∙ മാത്തൂർ സിഎഫ്ഡി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ, കെമിസ്ട്രി, കണക്ക് (ജൂനിയർ ) അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 9ന് രാവിലെ 10നു സ്കൂൾ ഓഫിസിൽ. 9495448848.
എലപ്പുള്ളി ∙ എണ്ണപ്പാടം ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി മലയാളം മീഡിയം താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 9നു രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.
ഇൻസ്ട്രക്ടർ നിയമനം
ചിറ്റൂർ ∙ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ എൻജിനീയറിങ് ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമയാണു യോഗ്യത. കൂടിക്കാഴ്ച 10നു രാവിലെ 10നു സ്കൂളിൽ നടക്കും.