മലമ്പുഴ ∙ ജവാഹർ നവോദയ സ്കൂൾ പരിസരത്ത് വീണ്ടും പുലിയിറങ്ങി. മലമ്പുഴ ക്യാറ്റിൽ ഫീഡ് ഫാക്ടറിയിലെ ജീവനക്കാരൻ ശ്രീജിത്തും, 108 ആംബുലൻസ് ഡ്രൈവർ അൻഷിഫും വീടുകളിലേക്കു ബൈക്കിൽ മടങ്ങുന്നതിനിടെയാണു ഇന്നലെ രാത്രി എട്ടോടെ പുലിയെ കണ്ടത്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മലമ്പുഴ പൊലീസും വനംവകുപ്പും സ്ഥലത്തെത്തി. പുലിയെ എത്രയും പെട്ടെന്നു പിടികൂടണമെന്നാവശ്യപ്പെട്ടു നാട്ടുകാർ വനംവകുപ്പ് ആർആർടി ജീവനക്കാരെ മണിക്കൂറുകളോളം തടഞ്ഞുവച്ചു.
വാളയാർ റേഞ്ച് ഓഫിസർ വന്നതിനു ശേഷമാണു നാട്ടുകാർ ശാന്തരായത്. പുലിയെ ഓടിക്കുന്നതിനായി പടക്കം പൊട്ടിക്കുകയും പ്രദേശത്തു മുഴുവൻ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും ചെയ്തു.
29നു രാത്രിയിലാണു പ്രദേശത്ത് പുലിയെ ആദ്യമായി നാട്ടുകാർ കണ്ടത്.
തുടർന്നു വനംവകുപ്പ് ഇവിടെ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നു. രാത്രി പട്രോളിങ്ങും ശക്തമാക്കി.
പതിവുപോലെ പട്രോളിങ്ങിന് എത്തിയ വനംവകുപ്പ് ജീവനക്കാർ പുലി പതുങ്ങാൻ സാധ്യതയുള്ള ഇടങ്ങളിൽ പടക്കം പൊട്ടിച്ചു. തുടർന്ന് പുലിയുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കി പട്രോളിങ് അവസാനിപ്പിച്ച് മടങ്ങിയ ഉടനെയാണ് നാട്ടുകാർ പുലിയെ കണ്ടത്.
കഴിഞ്ഞ ബുധനാഴ്ച പകൽ സമയത്തും വിദ്യാർഥികൾ പുലിയെ കണ്ടിരുന്നു.
സീമെറ്റ് നഴ്സിങ് കോളജ്, ജവാഹർ നവോദയ വിദ്യാലയം, മലമ്പുഴ ഗവ. ഐടിഐ എന്നിവിടങ്ങളിൽ വിവിധ ജില്ലകളിൽ നിന്നുള്ള ഒട്ടേറെ വിദ്യാർഥികൾ ഹോസ്റ്റലുകളിൽ താമസിച്ച് പഠിക്കുന്നുണ്ട്.
പുലിയെ കണ്ടതോടെ നാട്ടുകാർ ഭീതിയോടെയാണു കഴിയുന്നത്.
എത്രയും പെട്ടെന്ന് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നാണ് ആവശ്യം. ഇന്നലെ വനംവകുപ്പും നാട്ടുകാരും ചേർന്നു പ്രദേശത്തെ കുറ്റിക്കാടുകൾ വെട്ടി വൃത്തിയാക്കി.
ഒഴിയാതെ മലമ്പുഴ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

