
അലനല്ലൂർ∙ കണ്ണംകുണ്ടിൽ വെള്ളിയാർ പുഴയ്ക്കു കുറുകെയുള്ള കോസ്വേയിൽ നിന്നു യുവാവ് പുഴയിൽ വീണ് ഒഴുക്കിൽപെട്ടു. ഏലംകുളവൻ യൂസഫിന്റെ മകൻ സാബിത്ത് (26) ആണു അപകടത്തിൽപെട്ടത്.
ഇന്നലെ വൈകുന്നേരം നാലരയോടെയാണ് അപകടം. ശക്തമായ മഴ കാരണം ഇന്നലെ രാവിലെ മുതൽ കോസ്വേ വെള്ളത്തിൽ മൂടികിടക്കുകയായിരുന്നു.
ഉച്ചയ്ക്കു കുറച്ചുനേരം കോസ്വേയിൽ നിന്നു വെളളം ഇറങ്ങിയെങ്കിലും പിന്നീട് വീണ്ടും കയറി. വെള്ളത്തിന്റെ കുത്തൊഴുക്ക് കുറഞ്ഞതോടെ രാവിലെ മുതൽ കോസ്വേയിലൂടെ വാഹനങ്ങൾ കടത്തിവിടാനും ഇതിനു മുകളിൽ തങ്ങിയ മാലിന്യം മാറ്റുന്നതിനും സുഹൃത്തുക്കളുടെ കൂടെ സാത്തിബ് സജീവമായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.
വൈകുന്നേരവും ഇതേപോലെ മാലിന്യം മാറ്റുന്നതിനിടെ കാൽ തെന്നി പുഴയിൽ വീണാണ് അപകടത്തിൽ പെട്ടത്.
നന്നായി നീന്തൽ അറിയാവുന്ന ആളായതിനാൽ നീന്തിക്കയറുമെന്ന് പ്രതീക്ഷയിലായിരുന്നു കൂട്ടുകാർ. എന്നാൽ കോസ്വേയുടെ ഓവിൽ നിന്നു ശക്തമായി വരുന്ന വെള്ളത്തിന്റെ ചുഴിയിൽ സാബിത്ത് പെട്ടെന്ന് പിന്നീടാണ് മനസ്സിലായത്.
രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും സബിത്ത് ഒഴുക്കിൽപെട്ടിരുന്നു. ഉടൻ തന്നെ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഏകദേശം അഞ്ച് കിലോമീറ്ററോളം താഴെയുള്ള പാലക്കടവ് വരെ തിരച്ചിൽ നടത്തി.
അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും നേരം ഇരുട്ടിയതോടെ തിരച്ചിൽ അവസാനിപ്പിച്ചു. ഇന്ന് രാവിലെ ആറോടെ വീണ്ടും തിരച്ചിൽ തുടരും.
എൻ.ഷംസുദ്ദീൻ എംഎൽഎ, തഹസിൽദാർ സി.സി.ജോയ്, ഡപ്യൂട്ടി തഹസിൽദാർ അബ്ദു റഹിമാൻ പോത്തുകാടൻ, പഞ്ചായത്ത് ഉപാധ്യക്ഷ ആയിഷാബി ആറാട്ടുതൊടി തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]