ഒറ്റപ്പാലം∙ തെരുവുനായ ജനനനിയന്ത്രണ പദ്ധതി (എബിസി പ്രോഗ്രാം) ഫലപ്രദമല്ലെന്ന കടുത്ത വിമർശനങ്ങൾക്കിടെ ജില്ലയുടെ പടിഞ്ഞാറൻ മേഖലയ്ക്ക് ആശ്വാസമായി പട്ടാമ്പി കേന്ദ്രീകരിച്ചു മറ്റൊരു എബിസി സെന്റർ കൂടി വരുന്നു. നിലവിൽ ഒറ്റപ്പാലം വെറ്ററിനറി പോളി ക്ലിനിക്കിലെ എബിസി സെന്ററിലാണു പട്ടാമ്പി താലൂക്കിലെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നു പിടിക്കുന്ന തെരുവുനായ്ക്കളെ കൂടി ജനനനിയന്ത്രണ ശസ്ത്രക്രിയയ്ക്കു വിധേയമാക്കുന്നത്. പട്ടാമ്പിയിലെ എബിസി കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്ന നടപടികൾ അന്തിമഘട്ടത്തിലാണെന്നു ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.
പി.ജി.രാജേഷ് പറഞ്ഞു.
നിരീക്ഷണ ക്യാമറ സംവിധാനം സ്ഥാപിക്കൽ പോലുള്ള ചെറിയ ചില നടപടികൾ മാത്രമാണ് അവശേഷിക്കുന്നത്. എബിസി പദ്ധതി തുടങ്ങിയ കാലം പടിഞ്ഞാറൻ മേഖലയിൽ ഒറ്റപ്പാലത്തു മാത്രമാണു സെന്ററുള്ളത്. നിലവിൽ ഒരു ഡോക്ടർ മാത്രമുള്ള ഇവിടെ പരമാവധി 120 നായ്ക്കളെയാണു പ്രതിമാസം എബിസിക്കു വിധേയമാക്കാനാകുക. നേരത്തെ ഇവിടെ 2 ഡോക്ടർമാർ ഉണ്ടായിരുന്നപ്പോൾ ഇരട്ടി നായ്ക്കളെ എബിസിക്കു വിധേയമാക്കാൻ കഴിഞ്ഞിരുന്നു.
ഒരാളുടെ സേവനം മാത്രമായി മാറിയതോടെയാണു പ്രതിസന്ധി മൂർഛിച്ചത്. ഇപ്പോൾ ഇരു താലൂക്കുകളിലും പദ്ധതി ഫലപ്രദമല്ലെന്ന പരാതി വ്യാപകമാണ്.
തദ്ദേശഭരണ സ്ഥാപനങ്ങൾ വാർഷിക പദ്ധതികളിൽ എബിസിക്കു തുക വകയിരുത്താറുണ്ടെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ലെന്നാണു പരാതി. പട്ടാമ്പി കേന്ദ്രീകരിച്ചു പുതിയ കേന്ദ്രമെന്ന ആശയം വർഷങ്ങളായി പരിഗണനയിലുണ്ടെങ്കിലും നടപ്പായിരുന്നില്ല. ഒറ്റപ്പാലത്തു നിലവിൽ 19 സെന്റ് ഭൂമിയിലെ കെട്ടിടത്തിലാണു വെറ്ററിനറി പോളി ക്ലിനിക്കും എബിസി സെന്ററും പ്രവർത്തിക്കുന്നത്.
ഇവിടെ സ്ഥലപരിമിതിയും ഏറെയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]