
കാഞ്ഞിരപ്പുഴ ∙ മലയോരമേഖലയിൽ ശക്തമായ മഴ തുടരുന്നു. കാഞ്ഞിരപ്പുഴ – തെങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോൽപാടം കോസ്വേയും ഇരുമ്പകച്ചോല കോസ്വേയും വെള്ളത്തിൽ മുങ്ങി.
മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പുഴയോരത്തെ തോട്ടങ്ങളിലും വെള്ളം കയറി.
കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്നു ഷട്ടറുകളും 25 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. ശക്തമായ മഴയെത്തുടർന്നു കഴിഞ്ഞ ഇന്നലെ രാവിലെ ഏഴോടെയാണു കോൽപാടം കോസ്വേയിൽ വെള്ളം കയറിയത്. കുറച്ചു സമയം കൊണ്ടു കോസ്വേ പൂർണമായും വെള്ളത്തിൽ മുങ്ങി.
ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു.
ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾ, മറ്റു വാഹനങ്ങളും റോഡിൽ കുടുങ്ങി.
രാവിലെ കൂലിപ്പണിക്കു പോകുന്നവരും മറുകര പറ്റാതെ ബുദ്ധിമുട്ടി. പലരും കിലോമീറ്ററുകൾ ചുറ്റിയാണു യഥാസ്ഥങ്ങളിലെത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയും കോസ്വേയിലൂടെ വെള്ളം കയറിയിരുന്നു. പൂഞ്ചോല മലയിൽ നിന്നടക്കമുള്ള വെള്ളമാണു കോൽപാടം പുഴയിൽ ക്രമാതീതമായ ജലനിരപ്പിനിടയാക്കുന്നത്.
സമീപത്തെ തോട്ടങ്ങളിലേക്കും വെള്ളം ഇരച്ചു കയറി.
ഉച്ചയ്ക്കു പന്ത്രണ്ടോടെ വെള്ളം കുറഞ്ഞു. രാവിലെ 11നാണ് ഇരുമ്പകച്ചോല ചപ്പാത്തിനു മുകളിലൂടെ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. റോഡിന്റെ ഇരുവശത്തുള്ളവരും ബുദ്ധിമുട്ടി.
ഏറെ നേരത്തിനു ശേഷം വെള്ളം ഇറങ്ങി. കഴിഞ്ഞ ദിവസങ്ങളിലും വെള്ളം കയറിയിരുന്നു.
പാലക്കയം മൂന്നാംതോട് കോസ്വേയിലും കഴിഞ്ഞ ദിവസം വെള്ളം കയറിയിരുന്നു. നീരൊഴുക്കു കൂടിയതോടെ കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്നു ഷട്ടറുകളും 25 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.
മലയോരമേഖലയിൽ മഴയ്ക്കു കുറവു വന്നിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]