
പാലക്കാട് ∙ വാളയാർ പതിനാലാം കല്ലിലുള്ള സ്വകാര്യ കിടക്ക നിർമാണ കമ്പനിയിൽ വൻ തീപിടിത്തം. ബുധനാഴ്ച പുലർച്ചെ മൂന്നോടെയാണ് തീപിടിത്തമുണ്ടായത്.
ആളപായമില്ല. 2 ഗോഡൗണുകൾ കത്തിനശിച്ചു.
ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. പുലർച്ചെ അഞ്ചോടെ തീ പൂർണമായി അണച്ചു. പരിസര പ്രദേശങ്ങളിലെ വീടുകളിലേക്ക് തീപടരേണ്ട
സാഹചര്യമായിരുന്നെങ്കിലും അഗ്നിരക്ഷാസേനയെത്തി ഉടൻ തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. തീയും പുകയും പൂർണമായി നിയന്ത്രണ വിധേയമായെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
കമ്പനി പൂട്ടിയിരിക്കുകയാണ്. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ അകത്തേക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.
അപകട കാരണം വ്യക്തമല്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]