
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്
∙ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ട്
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റ്.
തീരപ്രദേശത്തു കാറ്റിന്റെ വേഗം വർധിക്കും
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരത്തു മത്സ്യബന്ധനം പാടില്ല
അധ്യാപക ഒഴിവ്: കൂടിക്കാഴ്ച 7ന്
കൊപ്പം ∙ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി സംസ്കൃതം, ഫിസിക്കൽ സയൻസ് എന്നീ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച ഏഴിന് രാവിലെ 10.
30ന് സ്കൂള്‍ ഓഫിസില്‍. സീറ്റൊഴിവ്
പാലക്കാട് ∙ കോട്ടായിയിൽ പ്രവർത്തിക്കുന്ന കുഴൽമന്ദം കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള 4 വർഷ ഓണേഴ്സ് ബിഎസ്സി കംപ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ ഐഎച്ച്ആർഡി ക്വോട്ടയിൽ ഏതാനും സീറ്റൊഴിവുണ്ട്.
കൂടിക്കാഴ്ച നാളെ (7) രാവിലെ 11നു കോളജ് ഓഫിസിൽ. ഫോൺ: 04922285577, 8547005061.
ഐടിഐ സീറ്റൊഴിവ്
കുഴൽമന്ദം∙ ഗവ.
ഐടിഐയിൽ വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഫ് ലൈനായി അപേക്ഷ ക്ഷണിച്ചു. എട്ടിനകം അപേക്ഷ ലഭിക്കണം.
ഫോൺ: 04922295888, 9744792980. വിവിധ ഒഴിവുകൾ
ചിറ്റൂർ ∙ താലൂക്ക് ആശുപത്രിയിൽ എച്ച്എംസി ക്ലാർക്ക്, ലാബ് ടെക്നിഷ്യൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ, റേഡിയോഗ്രഫർ എന്നീ തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്.
എച്ച്എംസി ക്ലാർക്ക് തസ്തികയിലേക്ക് 7നു രാവിലെ 11നും ലാബ് ടെക്നിഷ്യൻ തസ്തികയിലേക്ക് ഉച്ചയ്ക്ക് 2.30നും ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് 8നു രാവിലെ 11നും റേഡിയോഗ്രഫർ തസ്തികയിലേക്ക് ഉച്ചയ്ക്കു 2.30നും കൂടിക്കാഴ്ച നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]