
പാലക്കാട് ജില്ലയിൽ ഇന്ന് (06-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തപാൽ ഡിവിഷനിൽ ഏജന്റ്: പാലക്കാട് ∙ തപാൽ ഡിവിഷനിൽ ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് വിപണനത്തിനായി കമ്മിഷൻ വ്യവസ്ഥയിൽ ഏജന്റുമാരെ നിയമിക്കുന്നു. അഭിമുഖം 20ന് രാവിലെ 10ന് ഹെഡ് പോസ്റ്റ് ഓഫിസിൽ. 95673 39292.
അധ്യാപക ഒഴിവ്
പാലക്കാട് ∙ ഗവ. വിക്ടോറിയ കോളജിൽ സൈക്കോളജി വകുപ്പിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. അഭിമുഖം 15നു രാവിലെ 10ന്. 0491 2576773.
തൃത്താല∙ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ വിവിധ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുകളുണ്ട്. മാത്തമാറ്റിക്സ് വിഷയത്തിൽ രണ്ടു കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്സ്, ജേണലിസം, പൊളിറ്റിക്കൽ സയൻസ്, ഹിന്ദി, അറബിക്, എന്നീ വിഷയങ്ങളിൽ ഒന്നുവീതം ഒഴിവുമാണുള്ളത്. ഉദ്യോഗാർഥികൾ തൃത്താല കോളജ് വെബ് സൈറ്റിൽ നിന്നു ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് സമർപ്പിക്കണം [email protected] എന്ന ഇമെയിൽ വിലാസത്തിലോ തപാൽ വഴിയോ ശനിയാഴ്ചയ്ക്ക് ഉളളിലായി അപേക്ഷ നൽകണം. ഫോൺ: 0466 270353, thrithalagovtcollege. edu. in
ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ
പാലക്കാട് ∙ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ 8നു രാവിലെ 10 മുതൽ 12 വരെ ഒലവക്കോട് എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 9.30നു മുൻപ് സെന്ററിൽ എത്തണം. 0491 2972023.
പുസ്തകോത്സവം ജൂൺ 11 മുതൽ
പാലക്കാട് ∙ ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതിയുടെ നേതൃത്വത്തിൽ ജൂൺ 11 മുതൽ 13 വരെ പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തിൽ പുസ്തകോത്സവം–2025 നടക്കും. സ്വന്തമായി 10 പുസ്തകങ്ങളെങ്കിലും പ്രസിദ്ധീകരിച്ചിട്ടുള്ള പ്രസാധകർക്ക് മാത്രമേ പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ അനുമതിയുള്ളൂ. ആദ്യം റജിസ്റ്റർ ചെയ്യുന്ന 75 സ്റ്റാളുകൾക്ക് മാത്രമാണ് അനുമതി. ജൂൺ 3ന് മുൻപ് റജിസ്ട്രേഷൻ ഫോം കൺവീനർ, ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതി, ജില്ലാ ലൈബ്രറി കൗൺസിൽ ഓഫിസ്, റോബിൻസൺ റോഡ്, പാലക്കാട്–678001 എന്ന വിലാസത്തിൽ എത്തിക്കണം. 04912504364, 9447924106.