
പാലക്കാട് ജില്ലയിൽ ഇന്ന് (06-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബൈപാസ് നിർമാണം:ഗതാഗതം നിരോധിച്ചു
ആലത്തൂർ ∙ ബൈപാസ് നിർമാണത്തോടനുബന്ധിച്ച് ടൗണിൽ നിന്ന് വാനൂരിലേക്ക് പോകുന്ന റോഡിലെ പാലം പൊളിക്കുന്നതിനാൽ നാളെ മുതൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി അധികൃതർ അറിയിച്ചു.
അധ്യാപക കൂടിക്കാഴ്ച മാറ്റിവച്ചു
പാലക്കാട് ∙ മേഴ്സി കോളജിൽ കെമിസ്ട്രി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, കൊമേഴ്സ്, ബോട്ടണി, ഹിന്ദി, ഫിസിക്കൽ എജ്യുക്കേഷൻ, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, എന്നീ വിഭാഗങ്ങളിൽ നടത്താനിരുന്ന അതിഥി അധ്യാപക കൂടിക്കാഴ്ച മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
മെഡി. ക്യാംപ് നാളെ
പാലക്കാട് ∙ ലോക ആരോഗ്യ ദിനത്തോടനുബന്ധിച്ച് പാലക്കാട് നഗരസഭ, ദി ഐ ഫൗണ്ടേഷൻ കണ്ണാശുപത്രി, അവൈറ്റിസ് ആശുപത്രി, എയ്ഞ്ചൽ ഹിയറിങ് കെയർ എന്നിവ ചേർന്നു സൗജന്യ കണ്ണ്, കേൾവി മെഡിക്കൽ പരിശോധന ക്യാംപ് സംഘടിപ്പിക്കുന്നു. നഗരസഭ കോൺഫറൻസ് ഹാളിൽ നാളെ രാവിലെ 10ന് ആരംഭിക്കും. ക്യാംപ് നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്യും.