ഷൊർണൂർ ∙ കുളപ്പുള്ളി കല്ലിപ്പാടം ഇരട്ടമ്പലം ക്ഷേത്രത്തിൽ പൂജ ചെയ്തിരുന്ന മേൽശാന്തിക്ക് എവറസ്റ്റ് കൊടുമുടി കയറാൻ ഒരു ആഗ്രഹം; വൈകിച്ചില്ല, ചുമതലകൾ താൽക്കാലികമായി മറ്റൊരു പൂജാരിയെ ഏൽപിച്ച് കവളപ്പാറ ആലംപള്ളി മനയിൽ എ.എം. ശ്രീലാൽ (32) ജനുവരി 16ന് വൈകിട്ടു കൊച്ചിയിൽ നിന്നു നേപ്പാൾ തലസ്ഥാനമായ കഠ്മണ്ഡുവിലേക്കു വിമാനം കയറി.
17ന് കഠ്മണ്ഡുവിലെത്തി ട്രെക്കിങ്ങിനുള്ള സാധനങ്ങൾ വാങ്ങി 40 മിനിറ്റ് കൊണ്ട് അടുത്ത വിമാനത്തിൽ ലുക്ലയിൽ എത്തി എവറസ്റ്റ് ബേസ് ക്യാംപ് ലക്ഷ്യമിട്ടു യാത്ര ആരംഭിച്ചു.
ദിവസവും രാവിലെ 7ന് ആരംഭിക്കുന്ന യാത്ര വൈകിട്ട് 3 വരെ തുടരും. പിറ്റേന്നു വീണ്ടും യാത്ര.
14 ദിവസം കൊണ്ടു ശ്രീലാൽ 5364 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എവറസ്റ്റ് ബേസ് ക്യാംപ് കീഴടക്കി.മൈനസ് 32 ഡിഗ്രി തണുപ്പും ദുർഘട പാതയും ഉയർത്തിയ വെല്ലുവിളി മറികടന്നാണു ലക്ഷ്യത്തിലെത്തിയത്.
ഒരു ദിവസം ബേസ് ക്യാംപിൽ ചെലവഴിച്ച ശേഷമായിരുന്നു തിരിച്ചിറക്കം.ജനുവരി 30ന് നാട്ടിൽ തിരിച്ചെത്തിയ മേൽശാന്തിയോട് എവറസ്റ്റ് യാത്രയെക്കുറിച്ചാണ് എല്ലാവരുടെയും ചോദ്യം.13 വർഷമായി കുളപ്പുള്ളി കല്ലിപ്പാടം ഇരട്ടമ്പലം ക്ഷേത്രത്തിൽ എ.എം. ശ്രീലാൽ മേൽശാന്തിയായി ജോലി ചെയ്യുന്നു.
മുൻ വർഷങ്ങളിൽ ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്.
ലോകത്തെ ഏഴു പർവത നിരകളിൽ കയറണമെന്നാണ് ആഗ്രഹം. അച്ഛൻ ഉമയൂർ ക്ഷേത്രത്തിലെ മേൽശാന്തി ഹരിനാരായണനും അമ്മ അനിതയും യാത്രകൾക്കു പൂർണ പിന്തുണ നൽകുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

