പാലക്കാട് ∙ ഒലവക്കോട്– താണാവ്– പാലക്കാട് റൂട്ടിലെ ഗതാഗതക്കുരുക്കു പരിഹരിക്കാൻ ജൈനിമേട് മുതൽ പഴയ കൽപാത്തിപ്പാലത്തിനു മുകളിലൂടെ ഒലവക്കോട് റോഡിലേക്കുള്ള റെയിൽവേ മേൽപാലം പദ്ധതി കൂടി പൊടിതട്ടിയെടുക്കണമെന്നു യാത്രക്കാർ. ദേശീയപാതകളിൽ തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കാൻ റെയിൽവേക്രോസ് രഹിത റോഡ് എന്ന പദ്ധതിയിൽ ജൈനിമേട്–ഒലവക്കോട് മേൽപാലം പദ്ധതി പരിഗണിച്ചിരുന്നെങ്കിലും തുടർച്ച ഉണ്ടായില്ല.
പാലക്കാട്– കോഴിക്കോട് ദേശീയപാത പോകുന്നത് ഗവ.വിക്ടോറിയ കോളജ് ജംക്ഷനിൽനിന്ന് ചുണ്ണാമ്പുതറ– ജൈനിമേട്– റെയിൽവേ ഗേറ്റ്– ഒലവക്കോട് വഴിയാണ്. ഇതിൽ ചുണ്ണാമ്പുതറ റെയിൽവേ ഗേറ്റിനു മുകളിലായി മേൽപാലം നിർമിച്ചിട്ടുണ്ട്.
ഇതിന്റെ തുടർച്ചയായി പഴയ ഓട്ടുകമ്പനിക്കു സമീപമുള്ള റെയിൽവേ ഗേറ്റിനു മുകളിലൂടെ ജൈനിമേട് മുതൽ മേൽപാലം നിർമിക്കാനാണു പദ്ധതി പരിഗണിച്ചിരുന്നത്. ഇതിനുള്ള പ്രാരംഭ സർവേയും നടത്തിയിരുന്നു.
പക്ഷേ പിന്നീട് പദ്ധതി വിസ്മൃതിയിലായി.
ഈ റൂട്ടിൽ കൽപാത്തിപ്പുഴയ്ക്കു കുറുകെയുള്ള പാലത്തിനും കാലപ്പഴക്കമുണ്ട്. മേൽപാലം ഇല്ലെങ്കിൽ ഈ പാലം വീതികൂട്ടുകയോ പുതിയ പാലം നിർമിക്കുകയോ വേണം. പഴയ ഓട്ടുകമ്പനിക്കു സമീപം റെയിൽവേ ഗേറ്റ് അടച്ചാൽ ചില സമയങ്ങളിൽ ഒലവക്കോട് ജംക്ഷൻ വരെ ഗതാഗതം കുരുക്കിലാകും.
ഒലവക്കോട്–താണാവ് റോഡ് വീതികൂട്ടൽ പദ്ധതി തയാറാക്കുന്നതോടൊപ്പം ജൈനിമേട്–ഒലവക്കോട് റോഡിലെ മേൽപാലം പദ്ധതിയും പരിഗണിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. താണാവ് വഴി എത്തുന്ന വാഹനങ്ങൾ ഒലവക്കോട് ജംക്ഷനിൽനിന്ന് പഴയ കൽപാത്തി പാലം വഴിയും പുതിയ പാലം വഴിയുമാണ് പാലക്കാട് ഭാഗത്തെത്തുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

