വടക്കഞ്ചേരി∙ പൊത്തപ്പാറ – ചുവട്ടുപാടം റോഡിലെ പൊടിശല്യം രൂക്ഷമായ കോൺക്രീറ്റ് പ്ലാന്റ് സന്ദർശിച്ച് പഞ്ചായത്ത് അധികൃതർ. പഞ്ചായത്ത് അധ്യക്ഷൻ സി.പ്രസാദ്, പഞ്ചായത്ത് അംഗങ്ങളായ സുനിൽ ചുവട്ടുപാടം, അമ്പിളി മോഹൻദാസ്, പഞ്ചായത്ത് സെക്രട്ടറി, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവർ അടങ്ങുന്ന സംഘമാണു പിഎസ്ടി റെഡി മിക്സിങ് പ്ലാന്റ് സന്ദർശിച്ചത്.
കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ചു ‘മനോരമ’ വാർത്ത നൽകിയിരുന്നു.
പൊടിശല്യം നിയന്ത്രിക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും നടപടി സ്വീകരിക്കുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു. രണ്ടു മണിക്കൂർ ഇടവിട്ട് റോഡ് നനയ്ക്കും.
ജിയോളജി വകുപ്പിന്റെ മേൽനോട്ടത്തിൽ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുമെന്നും പ്രദേശവാസികളെ ദ്രോഹിക്കുന്ന സമീപനം ഉണ്ടായാൽ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് അധ്യക്ഷൻ സി.പ്രസാദ് പറഞ്ഞു. ചുവട്ടുപാടത്തിനു സമീപത്തുള്ള ക്രഷർ യൂണിറ്റിൽ നിന്ന് ഉയരുന്ന പൊടിമൂലം ഏറെ ദുരിതം അനുഭവിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
70 ടൺ ഭാരമുള്ള വാഹനങ്ങൾ വരെ കടന്നു പോകുന്നത് പരിശോധിക്കണമെന്നും ആവശ്യമുയർന്നു.
ലോറിയിൽ കൊണ്ടു പോകുകയായിരുന്ന മെറ്റൽ റോഡിൽ വീഴുന്നതായും പരാതിയുണ്ട്. ഇതു ക്രഷർ യൂണിറ്റ് അധികൃതരെ ബോധ്യപ്പെടുത്തിയതായും പരാതി പരിഹരിച്ചില്ലെങ്കിൽ പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകുമെന്നും പഞ്ചായത്ത് അധ്യക്ഷൻ അറിയിച്ചു. പകലും രാത്രിയും ഇവിടേക്കു ഭാരവാഹനങ്ങൾ എത്തുന്നു.
പൊടിമൂലം വീടുകളുടെ വാതിൽ തുറക്കാൻ പറ്റാത്ത സാഹചര്യവും വീട്ടുകാർ സ്ഥലം മാറിപ്പോകേണ്ട അവസ്ഥയുമുള്ളതായി സംഘത്തിനു ബോധ്യപ്പെട്ടു.
പൊലീസിൽ പരാതി നൽകാനും തീരുമാനമായി. 200 കുടുംബങ്ങൾ ആശ്രയിക്കുന്ന ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് ഭാരവാഹനങ്ങൾ കയറി നിരന്തരം പൊട്ടുന്നതും ശുദ്ധജലം നിലയ്ക്കുന്നതും പരിഹരിക്കും.
ശുദ്ധജല വിതരണം തടസ്സപ്പെട്ടാൽ ക്രഷർ യൂണിറ്റിൽ നിന്നു പിഴ ഈടാക്കുമെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

