പാലക്കാട് ∙ നഗരത്തിൽ മുനിസിപ്പൽ സ്റ്റേഡിയത്തിനു സമീപത്തെ മാലിന്യക്കൂമ്പാരത്തിൽ നിന്നു ലഭിച്ച പ്ലാസ്റ്റിക് കവറിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ഇന്നലെ രാവിലെ ഏഴോടെ നഗരസഭയിലെ ശുചീകരണ തൊഴിലാളികളാണു മാലിന്യം നീക്കം ചെയ്യുന്നതിനിടെ കയറുകൊണ്ടുകെട്ടിയ വലിയ പ്ലാസ്റ്റിക് കവർ കണ്ടത്.
ദുർഗന്ധവുമുണ്ടായിരുന്നു. ഇതോടെ കവർ തുറന്നു നോക്കി.
തലയോട്ടി, മുടി, ഏതാനും അസ്ഥികൾ എന്നിവയാണു കവറിനകത്തുണ്ടായിരുന്നത്. ഇതോടെ സൗത്ത് പൊലീസിനെ അറിയിച്ചു. മാസങ്ങളോളം പഴക്കമുള്ള മൃതദേഹ അവശിഷ്ടങ്ങളാണു കണ്ടെത്തിയതെന്ന് ഇൻസ്പെക്ടർ വിപിൻ കുമാർ പറഞ്ഞു.
പല്ലുകൾ വേർപെട്ടിട്ടില്ല.
രണ്ടു പല്ലുകളിൽ സ്റ്റീൽ ക്യാപ് ഇട്ടിട്ടുള്ളതായി തലയോട്ടി പരിശോധിച്ചതിൽ നിന്നു വ്യക്തമായി. സ്റ്റേഡിയം സ്റ്റാൻഡിനു പിന്നിലായി ആളൊഴിഞ്ഞ ഭാഗത്താണു കവർ കണ്ടെത്തിയത്.
ഈ ഭാഗത്ത് മാലിന്യം കെട്ടിക്കിടക്കുന്നുണ്ട്. ചെടികളും വളർന്നുനിൽപ്പുണ്ട്.
പൊലീസും ഫൊറൻസിക് വിദഗ്ധരും പരിശോധിച്ചു. സമീപത്തെ മണ്ണിലും ചെടികളിലും പരിശോധന നടത്തി.
രക്തക്കറയുണ്ടോയെന്നായിരുന്നു പരിശോധന. അസ്ഥികൾ ലഭിച്ച ഭാഗത്തോടു ചേർന്നു പരിശോധിച്ചെങ്കിലും സംശയാസ്പദമായി മറ്റൊന്നും കണ്ടെത്താനായില്ല.
ശാസ്ത്രീയ പരിശോധനകൾക്കു ശേഷമേ അസ്ഥികൾ പുരുഷന്റെയോ സ്ത്രീയുടെയോ എന്നു തിരിച്ചറിയാനാകൂവെന്ന് പൊലീസ് അറിയിച്ചു. ശേഷം ഡിഎൻഎ പരിശോധന നടത്തും. അസ്ഥികൾ ജില്ലാ ആശുപത്രി മോർച്ചറിയിലാണ്.
എവിടെയെങ്കിലും സംസ്കരിച്ച മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണോയെന്നും പരിശോധിക്കുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

