ഗതാഗതം തടസ്സപ്പെടും
മണ്ണാർക്കാട് ∙ നഗരസഭയിലെ നടമാളിക റോഡ്, റൂറൽ ബാങ്ക് – മാസ്റ്റർ കോളജ് റോഡ് എന്നിവിടങ്ങളിൽ നവീകരണം നടക്കുന്നതിനാൽ ഇന്നു മുതൽ 15 ദിവസം ഗതാഗതം തടസ്സപ്പെടുമെന്നു നഗരസഭാ സെക്രട്ടറി അറിയിച്ചു.
അധ്യാപക ഒഴിവ്
കൊപ്പം ∙ ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒഴിവുള്ള ഹയര്‍ സെക്കന്‍ഡറി വിഭാഗം അറബിക് അധ്യാപക ഒഴിവിലേക്കു കൂടിക്കാഴ്ച 8നു രാവിലെ 11നു സ്കൂള്‍ ഓഫിസില്‍ നടക്കും. പാലക്കാട് ∙ ഗവ.മോയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി സോഷ്യൽ സയൻസ്, കണക്ക്, ബയോളജി വിഷയങ്ങളിലേക്കുള്ള താൽക്കാലിക അധ്യാപക നിയമന കൂടിക്കാഴ്ച നാളെ 10നു വിദ്യാലയത്തിൽ നടക്കും.
സ്പോട് അഡ്മിഷൻ
തൃത്താല ∙ നാഗലശ്ശേരി ഗവ.ഐടിഐയിൽ കംപ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി ആൻഡ് ഡിസൈനിങ് ട്രേഡിൽ ഒഴിവുള്ള സീറ്റുകളിലേക്കു സ്പോട് അഡ്മിഷൻ നടത്തുന്നു.
10നകം അപേക്ഷകൾ നൽകണമെന്നു പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9746715651.
താൽക്കാലിക അധ്യാപക നിയമനം
ആലത്തൂർ ∙ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ യുപി സ്കൂൾ അസിസ്റ്റന്റ് മലയാളം തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.
കൂടിക്കാഴ്ച 7ന് 11ന്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]