പാലക്കാട് ∙ കല്ലേക്കാട് വീടിനകത്തുനിന്നു സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത സംഭവത്തിൽ അറസ്റ്റിലായവർ മൂത്താന്തറയിൽ സ്കൂളിനു സമീപം സ്ഫോടനം നടന്നതിന്റെ തലേദിവസം എത്തിയിരുന്നുവെന്നു പൊലീസിനു വിവരം ലഭിച്ചു. വീട്ടുടമ സുരേഷ്കുമാർ (40), മറ്റൊരു പ്രതി കല്ലേക്കാട് സ്വദേശി നൗഷാദ് (35) എന്നിവരുടെ സാന്നിധ്യം സംബന്ധിച്ചാണു വിവരം ലഭിച്ചത്.
കൃത്യമായ തെളിവുകൾ ലഭിച്ചാൽ സ്ഫോടനക്കേസിലും ഇവരെ പ്രതികളാക്കും. പൂളക്കാട് സ്വദേശി ഫാസിലാണ് (25) കേസിൽ അറസ്റ്റിലായ മറ്റൊരാൾ.
ഓഗസ്റ്റ് 20ന്, ആർഎസ്എസ് നിയന്ത്രണത്തിലുള്ള മൂത്താന്തറ വ്യാസവിദ്യാപീഠം സ്കൂൾ പരിസരത്തുനിന്നു കിട്ടിയ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു വിദ്യാർഥിക്കും സ്ത്രീക്കും പരുക്കേറ്റിരുന്നു.
പരിശോധനയിൽ സ്കൂളിനു സമീപത്തുനിന്നു സ്ഫോടകവസ്തുക്കൾ കണ്ടെത്തി. ഈ സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം ഇഴയുകയാണെന്നും ആരോപണം നിലനിൽക്കെയാണ് കല്ലേക്കാട് പിടികൂടിയ സ്ഫോടകവസ്തുക്കളുമായി ബന്ധമുണ്ടെന്ന സൂചന ലഭിക്കുന്നത്.
റിമാൻഡിലുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
ബുധനാഴ്ച രാവിലെയാണ് ആർഎസ്എസ് അനുഭാവിയായ സുരേഷിന്റെ വീട്ടിൽനിന്ന് 24 ഡിറ്റനേറ്ററുകൾ, 12 പന്നിപ്പടക്കങ്ങൾ, സ്ഫോടകവസ്തു നിർമിക്കാനെന്നു കരുതുന്ന നൂലുകൾ, പ്ലാസ്റ്റിക് കവറുകൾ എന്നിവ കണ്ടെത്തിയത്. പാറ പൊട്ടിക്കൽ, കിണർ കുഴിക്കൽ ജോലികളാണു ചെയ്യുന്നതെന്നും ഇതിനായി സൂക്ഷിച്ച സ്ഫോടക വസ്തുക്കളാണു പിടിച്ചതെന്നും സുരേഷ് മൊഴി നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]