കൊടുവായൂർ ∙ നീന്തൽക്കുളത്തിൽ ഓണപ്പൂക്കളമൊരുക്കി ഉത്രാട ദിനം ആഘോഷമാക്കി കാക്കയൂരിലെ നീന്തൽ താരങ്ങൾ.
കാക്കയൂർ ഡിഎംഎസ്ബി സ്കൂൾ നീന്തൽക്കുളം നിർമിക്കുന്നതിന്റെ വിളംബരമായാണ് നിലവിൽ നീന്താനുപയോഗിക്കുന്ന കുളത്തിൽ പൂക്കളം തയാറാക്കി ഒന്നാം ഓണ ദിനമായ ഉത്രാട ദിവസം നവ്യാനുഭവമൊരുക്കിത്.
ഇരുന്നൂറ്റിയൻപതോളം നീന്തൽ താരങ്ങൾ എല്ലാ ദിവസവും രാവിലെയും വൈകിട്ടും പരിശീലനം നടത്തുന്ന കാക്കയൂർ ക്ഷേത്രക്കുളത്തിലായിരുന്നു വേറിട്ട പൂക്കളം തിളങ്ങി നിന്നത്.
മൂന്നു മണിക്കൂറിലേറെ സമയമെടുത്തു നൂറ്റിയൻപതോളം കുട്ടികളാണു കുളത്തിലെ പൂക്കളമൊരുക്കലിൽ പങ്കാളികളായത്.
വെള്ളത്തിൽ മുങ്ങിത്താഴ്ന്നു പോകാതിരിക്കാൻ തെർമോക്കോൾ പൂക്കളത്തിന്റെ മാതൃകയിൽ വെട്ടിയെടുത്ത് അതിനു മുകളിൽ കാർഡ്ബോർഡ് ഒട്ടിച്ചതിനു ശേഷം പശ തേച്ചാണു പൂക്കളമിട്ടത്. കാറ്റിലും വെള്ളത്തിലുമായി പൂക്കളം നഷ്ടകാതിരിക്കാനാണ് ഇത്തരത്തിൽ പൂക്കളമിട്ടത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]