കുമരനല്ലൂർ ∙ കെഎസ്ഇബി ജീവനക്കാർ കൈകോർത്തു പത്മിനിക്കും കുടുംബത്തിനും ഓണസമ്മാനമായി വൈദ്യുതിയെത്തി. കുമ്പിടി കിഴക്കേപുരയ്ക്കൽ പത്മിനി കുടുംബത്തിന്റെ സാമ്പത്തിക പ്രയാസം കാരണം വീട് വയറിങ് നടത്താൻ കഴിയാതെ ബുദ്ധിമുട്ടിലായിരുന്നു. ഇവരുടെ വിഷമം മനസ്സിലാക്കിയ കുമ്പിടി കെഎസ്ഇബി സെക്ഷനിലെ ജീവനക്കാരാണ് ഒറ്റ മനസ്സോടെ ഇക്കാര്യം ഏറ്റെടുത്തു സൗജന്യമായി വയറിങ് നടത്തി കുടുംബത്തിന് ഓണനാളിൽ വെളിച്ചം എത്തിച്ചത്.
വയറിങ് സാമഗ്രികളുടെ പണവും മറ്റും കെഎസ്ഇബി ജീവനക്കാർ തന്നെ സ്വരൂപിച്ചു. പിന്നീട് പല ഘട്ടങ്ങളിലായി ഓഫിസ് ജോലികൾക്കു ശേഷം വയറിങ് ജോലികൾ പൂർത്തിയാക്കുകയായിരുന്നു.
ശാരീരിക അവശതകൾ നേരിടുന്ന സഹദേവനും ഭാര്യ പത്മിനിക്കും ഇത്തവണത്തെ ഓണം ഏറെ സന്തോഷം നൽകുന്നതായി. വൈദ്യുതീകരിച്ചതിന്റെ സ്വിച്ച് ഓൺ കർമം കുമ്പിടി കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ കെ.എസ്.ഷീന നിർവഹിച്ചു.
മുഴുവൻ ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]