
വാണിയംകുളം ∙ സ്വകാര്യ ബസിൽ സഞ്ചരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് കുഴഞ്ഞുവീണ യാത്രക്കാരിക്കു ബസ് ജീവനക്കാർ രക്ഷകരായി. ഞായറാഴ്ച രാത്രി 7നായിരുന്നു സംഭവം. മണ്ണാർക്കാട്ടു നിന്നു ഷൊർണൂർ ഭാഗത്തേക്കു പോകുകയായിരുന്നു പികെഎസ് ബസ്.
കോതകുറുശ്ശി പിന്നിട്ട് കോതയൂർ വായനശാല സ്റ്റോപ് എത്താറായപ്പോഴാണു യാത്രക്കാരിയായ മഞ്ജുനാഥ് ബസിനുള്ളിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയിലായത്.
ഇതു ശ്രദ്ധയിൽപെട്ടതും സമയനഷ്ടമോ ട്രിപ് മുടങ്ങുന്നതോ നോക്കാതെ തൃക്കടീരി സ്വദേശിയായ ഡ്രൈവർ നിയാസും കോതകുറുശ്ശി കുറ്റിക്കോട് സ്വദേശി കണ്ടക്ടർ ജയേഷും ചേർന്നു പിന്നീടുള്ള സ്റ്റോപ്പുകളിൽ നിർത്താതെ ബസ് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു പോവുകയായിരുന്നു. ബസ് ജീവനക്കാരുടെ സമയോചിതമായി ഇടപെടലിലൂടെ യാത്രക്കാരിക്കു ജീവൻ തിരികെ കിട്ടി. ചികിത്സയ്ക്കു ശേഷം യുവതി ആശുപത്രി വിട്ടതായി അധികൃതർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]