
കാഞ്ഞിരപ്പുഴ ∙ കനത്ത മഴയും നീരൊഴുക്കും കൂടിയതോടെ കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്നു സ്പിൽവേ ഷട്ടറുകൾ അധികൃതർ ഇന്നലെ രണ്ടു തവണ ഉയർത്തി. രാവിലെ ഒൻപതിനും ഉച്ചകഴിഞ്ഞ് 2.30നുമാണു ജല ക്രമീകരണത്തിനായി ഷട്ടറുകൾ ആകെ 25സെന്റിമീറ്റർ വീതം ഉയർത്തിയത്.
ഡാമിന്റെ പരമാവധി ജലനിരപ്പ് 97.50 മീറ്ററാണ്. ഇന്നലെ രാവിലെ ആറിനു ജലനിരപ്പ് 96.49 മീറ്ററിലെത്തി.
നേരത്തെ തന്നെ മൂന്നു ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തിയിരുന്നു.
എങ്കിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെയാണു വീണ്ടും ഷട്ടറുകൾ ഉയർത്താൻ അധികൃതർ തീരുമാനിച്ചത്. തുടർന്നു രാവിലെ ഒൻപതിന് ഓരോ ഷട്ടറുകളും 10 സെന്റിമീറ്റർ വീതം ഉയർത്തി 20 സെന്റിമീറ്ററിൽ എത്തിച്ചു.
ഇതോടെ താഴെ പുഴയിലേക്കുള്ള നീരൊഴുക്കിലും വർധനയുണ്ടായി.
മൂന്നു ഷട്ടറുകളും 20 സെന്റിമീറ്റർ വീതം ഉയർത്തി മണിക്കൂറുകൾ കഴിഞ്ഞിട്ടും ജലനിരപ്പിൽ (ഉച്ചയ്ക്ക് 12.45ന് 96.40 മീറ്റർ) കാര്യമായ കുറവു വന്നില്ല. തുടർന്ന് 2.30നു മൂന്നു ഷട്ടറുകളും 20 സെന്റിമീറ്ററിൽ നിന്ന് 25 സെന്റീമീറ്ററിലേക്ക് ഉയർത്തുകയായിരുന്നു.
ഒരു ദിവസം തന്നെ രണ്ടു തവണ ഷട്ടറുകൾ ഉയർത്തുന്നത് അപൂർവമാണ്. ഷട്ടറുകൾ ഉയർത്തിയതോടെ താഴെ പുഴയിലെ വെള്ളത്തിന്റെ അളവും ഉയർന്നു. പുഴയുടെ തീരത്തു താമസിക്കുന്നവർക്കു ജാഗ്രതാ നിർദേശവും നൽകി.
വൃഷ്ടി പ്രദേശത്തു ശക്തമായ മഴ തുടരുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]