
കഞ്ചിക്കോട് ∙ ഇന്ത്യയുടെ ആദ്യത്തെ സ്വദേശി ഹൈപ്പർലൂപ് ഗതാഗതസംവിധാനം വികസിപ്പിക്കാനുള്ള പദ്ധതിയിൽ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ബെമ്ൽ പങ്കുചേരും. മദ്രാസ് ഐഐടിയിൽ രൂപം കൊണ്ട
ഡീപ് ടെക് സ്റ്റാർട്ടപ്പായ ട്യൂടർ ഹൈപ്പർലൂപ്പുമായി ചേർന്നാണു പദ്ധതി. ഇതു സംബന്ധിച്ചു ബെമ്ലും ട്യൂടർ ഹൈപ്പർലൂപ്പും ധാരണാപത്രം ഒപ്പുവച്ചു. ഭാവിയിലെ ഗതാഗത സംവിധാനം എന്നറിയപ്പെടുന്ന ഹൈപ്പർലൂപ്പിന്റെ നിർമാണത്തിൽ മുഖ്യപങ്കാളിയായി ബെമ്ൽ പ്രവർത്തിക്കും.
അതിവേഗയാത്രയ്ക്കും ചരക്കുനീക്കത്തിനുമാണു ഹൈപ്പർലൂപ് പോഡ് നിർമിക്കുന്നത്. ഇന്ത്യയുടെ ഹൈസ്പീഡ് ഗതാഗതങ്ങൾക്കു വലിയ മുന്നേറ്റമാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ബെമ്ലിന്റെ മറ്റു യൂണിറ്റുകൾക്കൊപ്പം പാലക്കാട് കഞ്ചിക്കോട് യൂണിറ്റിലെ എൻജിനീയർമാരും പദ്ധതിയുടെ ഭാഗമാകുമെന്നാണു വിവരം.
ലോകത്തിലെ ആദ്യ വാണിജ്യ അതിവേഗ ഹൈപ്പർലൂപ് റെയിൽ ട്രാക്ക് സ്ഥാപിക്കാൻ ഇന്ത്യ മുന്നൊരുക്കം നടത്തിയിരുന്നു. പദ്ധതിയുടെ ആദ്യഘട്ടമായി 40 കിലോമീറ്റർ പ്രോജക്ട് ട്രാക്കിനു റെയിൽവേ മന്ത്രാലയം അനുമതി നൽകിയിരുന്നു.
മണിക്കൂറിൽ 1,000 കിലോമീറ്ററിനു മുകളിൽ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന പരീക്ഷണ ട്രാക്ക് മുംബൈ ഐഐടി ക്യാംപസിൽ സ്ഥാപിച്ചിട്ടുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും നീളത്തിലുള്ള ഹൈപ്പർ ലൂപ് പരീക്ഷണ ട്രാക്കുകളിലൊന്നാണിത്.
ഐഐടി മദ്രാസ് ക്യാംപസിൽ നടന്ന ചടങ്ങിൽ ബെമ്ലിന്റെ കോർപറേറ്റ് ടെക്നോളജി പ്ലാനിങ് ആൻഡ് അലൈയൻസ് മാനേജ്മെന്റ് മേധാവി ലിംഗരാജ് വി.വിരക്ടമത്, ട്യൂടർ ഹൈപ്പർലൂപ് ഡയറക്ടറും സിഇഒയുമായ ഡോ.എസ്.അരവിന്ദ് ഭരദ്വാജ് എന്നിവർ ധാരണാപത്രത്തിൽ ഒപ്പു വച്ചു.
ബെമ്ൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശന്തനു റോയ്, ഐഐടി മദ്രാസ് ഡയറക്ടർ പ്രഫ.വി.കാമകോടി, ബെമ്ൽ റെയിൽ ആൻഡ് മെട്രോ ഡയറക്ടർ രാജീവ് കുമാർ ഗുപ്ത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
എന്താണ് ഹൈപ്പർലൂപ് ?
അതിവേഗ ദീർഘദൂര യാത്രകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന അത്യാധുനിക സാങ്കേതികവിദ്യയാണു ഹൈപ്പർ ലൂപ്. കുറഞ്ഞ വായുമർദമുള്ള വാക്വം ട്യൂബിനുള്ളിലാണു ട്രെയിൻ ഓടുന്നത്.
വായുമർദം കുറവായതു കൊണ്ടുതന്നെ കാന്തിക സഹായത്താൽ ട്രാക്കിൽ നിന്ന് ഉയർന്നു നിൽക്കുന്ന ട്രെയിനുകൾക്ക് മണിക്കൂറിൽ 1,000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]